Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ് നാടോടി മലരിന് ഇനി പോലീസ് തുണ; ജനമൈത്രി പോലീസിന്റെ തണലിൽ ഇനി ജീവിതം...

ഉദുമ: പാലക്കുന്ന് അങ്കകളരിയിലെ മലരിന്റെ വീട്ടിലാണ് ജനമൈത്രി പോലീസിന്റെ ഗൃഹസന്ദര്‍ശനത്തിനിടയിൽ ബേക്കല്‍ എസ്ഐ പികെ വിനോദ്കുമാറും സംഘവും എത്തിയത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വാടക കെട്ടിടത്തിലാണ് മലര് (30) ഭര്‍ത്താവ് മുരുകന്‍ മരിച്ച ശേഷം അഞ്ച് മക്കളോടൊപ്പം കഴിയുന്നത്. കരളലിയിപ്പിക്കുന്ന കാഴ്‍ചയാണ് അവിടെ കാണാൻ കാണാൻ കഴിയുന്നത്.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെ ബാത്ത് റൂമില്‍ വീണ് മരിക്കുകയായിരുന്നു മുരുകൻ. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് മുരുകൻ ഇവരെ തനിച്ചാക്കി പോയത്. ഇവർക്ക് മൂന്നര വയസുള്ള രണ്ട് ഇരട്ടക്കുട്ടികളും മറ്റൊരു കുട്ടിയുമുണ്ട്. ഇതിൽ രണ്ടു കുട്ടികള്‍ എല്‍.കെ.ജിയില്‍ പഠിക്കുന്നു. മറ്റൊന്ന് കൈക്കുഞ്ഞാണ് അതുകൊണ്ട് തന്നെ കുട്ടിയെ നോക്കാൻ ആരുമില്ലാത്തത് കൊണ്ട് പണിക്ക് പോകാനും കഴിയാത്ത അവസ്ഥയാണ്.

Kasargod

1500 രൂപയാണ് മാസ വാടക കൊടുക്കേണ്ടത് എന്നാൽ ഭർത്താവ് മരിച്ചതോടെ വാടകയും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്. വാടക കൊടുക്കാത്തതിനാൽ വീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമസ്ഥൻ ആവശ്യപെട്ടിട്ടുണ്ട്. മഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ രാത്രി കാലങ്ങളിൽ ഏറെ ഭയത്തോടെയാണ് മലർ കഴിയുന്നത്. ഈ പരിസരത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യവുമുണ്ട്. ഏത് നിമിഷവും നിലം പതിക്കാവുന്ന രീതിയിലാണ് വീട് ഇപ്പോ ഉള്ളത്.

എന്നാൽ മുരുകൻ ജീവിച്ചിരിപ്പുണ്ടായ സമയത്ത് മുരുകൻ ബാങ്കില്‍ നിന്നും കടമെടുത്തും നാട്ടുകാരില്‍ നിന്ന് കടം വാങ്ങിയും 3,60,000 രൂപ കൊടുത്ത് വീട് വയ്ക്കുന്നതിനായി മൂന്ന് സെന്റ് ഭൂമി വാങ്ങിയിരുന്നു. ഇനി എങ്ങോട്ട് എന്ന ചോദ്യവുമായി നിൽക്കുമ്പോഴാണ് ദൈവ ദൂതനെപ്പോലെ ബേക്കല്‍ പോലീസും ജനമൈത്രി സമിതി അംഗങ്ങളും വീട്ടിലെത്തിയത്. പൊളിഞ്ഞ് വീഴാറായ വീട്ടില്‍ നിന്ന് അടുത്തുള്ള മറ്റൊരു വീട്ടിലേക്ക് മലരിനെയും കുട്ടികളെയും പോലീസ് മാറ്റി പാർപ്പിച്ചു.

വീടിനായി പഞ്ചായത്ത് നാലുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ തുക കൊണ്ട് വീട് പണി പൂർത്തിയാവുകയില്ല അതിനായി ജനകീയ കമ്മിറ്റി രൂപീകരിച്ച് മുരുകന്റെ സ്വപ്‌നമായ വീട് നിര്‍മ്മിച്ച് മലരിനും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുമെന്ന ഉറപ്പ് നല്‍കിയാണ് പോലീസും ജനമൈത്രി സമിതി അംഗങ്ങളും മടങ്ങിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+