കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടുക്കാരുടെയും പ്രത്യേകിച്ച് തീരദേശവാസികളുടെയും ഏറെ കാലത്ത് ചിരകാലഭിലാഷമായ കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ പൈലിങ് പ്രവര്‍ത്തി ആരംഭിച്ചു. മാടമന ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരിയുടെയും പെരിങ്ങോടില്ലത്ത് ദാമോദരന്‍ നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നടത്തിയ ഭൂമി പൂജയോട് കൂടിയാണ് പ്രവര്‍ത്തി തുടങ്ങിയത്.

പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പാല പ്രവര്‍ത്തി തുടങ്ങിയിരിക്കുന്നത്. കോണ്‍ട്രാക്ടര്‍ ചന്ദ്രമോഹനന്‍, പ്രൊജക്ട് എന്‍ജിനീയര്‍ അരുണ്‍, മേല്‍പ്പാല ആക് ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എ.ഹമീദ് ഹാജി, ട്രഷറര്‍ പുത്തൂര്‍ മുഹമ്മദ് ഹാജി, അഹമ്മദ് കിര്‍മാണി, കിറ്റ്‌ക്കോ ജി ജേഷ്, റെയില്‍വേ പോയന്റ്‌സ്മാന്‍ ശിവന്‍, മുഹമ്മദ് കാസിം, പ്രദീപ് ആവിക്കര, കരുണന്‍ ആവിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.18 മാസം കൊണ്ട് മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രോജക്ട് മാനേജര്‍ മതിയഴകന്‍ പറഞ്ഞു.

 Kottacheri over bridge

2017 ഫെബ്രുവരി ഒമ്പതിനാണ് ഇവര്‍ കരാറില്‍ ഒപ്പിട്ടത്. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞ് ഏപ്രില്‍ 14ാം തിയ്യതി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തറക്കല്ലിട്ടല്‍. കരാര്‍ പ്രകാരം കാരാറെടുത്ത കമ്പനി 2018 ജൂണ്‍ മാസം മുതല്‍ പതിനെട്ട് മാസത്തിനുള്ളില്‍ പണി തീര്‍ക്കണം. എന്നാല്‍ ഇപ്പോള്‍ മൂന്ന് തൂണുകള്‍ പ്രവര്‍ത്തി നടത്താനുള്ള സ്ഥലത്തെ മരങ്ങളും കെട്ടിടങ്ങളും മാത്രമെ പൂര്‍ണ്ണമായും മാറ്റിയിറ്റുള്ളു.

മറ്റു സ്ഥലങ്ങളിലും വേരും തടി കഷ്ണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുകയാണ്. ഇതു കുടാതെ വൈദ്യുതി ലൈനുകളും മാറ്റാനുണ്ട്. ഒരു ദിവസം അമ്പത്തിരണ്ടു മുതല്‍ അമ്പത്തിയേട്ട് തവണ വരെയാണ് കോട്ടച്ചേരി റെയില്‍വേ ഗേറ്റ് അടക്കുന്നത്. ഒരു തവണ ഗേറ്റ് അടച്ചാല്‍ ആറു മിനുറ്റ് മുതല്‍ പത്ത് മിനുറ്റ് വരെയാണ് അടച്ചിടുന്നത്. ഇങ്ങനെ കണക്ക് കൂട്ടിയാല്‍ ഇരുപത്തിനാലു മണിക്കൂറില്‍ ആറര മണിക്കൂറെങ്കിലും ഗേറ്റില്‍ കുടുങ്ങി ജനം കഷ്ടപ്പെടുന്നുണ്ട്. ഇതിന് മേല്‍പാലം പരിഹാരമാവും. പകല്‍ സമയത്താണ് കൂടുതല്‍ ട്രെയിനുകള്‍ ഓടുന്നത്. മേല്‍പാല പ്രവര്‍ത്തി കഴിയുന്നതോടെ വര്‍ഷങ്ങളായുള്ള യാത്രാ ദുരിതത്തിനാണ് പരിഹാരമായിരിക്കുന്നത്.

English summary
Kasargod Local News about Kottacheri over bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X