കാസർകോട് വ്യവസായിയെ കാറിൽ തട്ടികൊണ്ടുപോയി; തട്ടിയെടുത്തത് 19000 രൂപ, സംഭവം ഇങ്ങനെ...
കാസര്‍കോട്: പാലക്കുന്ന് സ്വദേശിയും കരാറുകാരനുമായ യുനൂസ് (35) നെ കാറില്‍ തട്ടിക്കൊണ്ടുപോയി 19,000 രൂപ തട്ടിയെടുത്ത കേസില്‍ നാരമ്പാടി സ്വദേശിയായ മുഹമ്മദ് സഫ്വാന് (31)പോലീസ് പിടിയിൽ. നെല്ലിക്കട്ടയ്ക്കു സമീപത്തു വെച്ചാണ് സഫ്വാന് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ രാദിവസം രാത്രി ഏഴുമണിയോടെ ബോവിക്കാനത്ത് വച്ചാണ് സംഭവം.
എറണാകുളത്ത് ജ്യൂസ് കട നടത്തിവരുന്ന യുനൂസിന്റെ സുഹൃത്ത് ആലൂരിലെ ജാസിർ വീട്ടിലേക്ക് അത്യാവശ്യമായി ഒരു ലക്ഷം രൂപ എത്തിക്കുമോയെന്നു ചോദിച്ചു. ഇതു പ്രകാരം യുനൂസ് ബോവിക്കാനത്തെ എടിഎമ്മിൽ കയറി 19,000 രൂപയുമായി പുറത്തിറങ്ങിയപ്പോൾ കാറിലും സ്കൂട്ടറിലുമെത്തിയ സംഘം ബലമായി പിടികൂടി കാറിൽ കയറ്റിക്കൊണ്ടു പോയി കാസര്‍കോട് എത്താറായപ്പോൾ 19,000 രൂപ കൈക്കലാക്കിയ ശേഷം പുതിയ ബസ് ബസ്സ്റ്റാന്റ് പരിസരത്തിറക്കി സംഘം രക്ഷപെടുകയായിരുന്നു.
തുടർന്ന് പോലീസ് എയ്ഡ് പോസ്റ്റിലെത്തി വിവരം പറഞ്ഞു. പോലീസ് തന്നെ ടൗണ്‍ സ്റ്റേഷനിലെത്തിച്ചതായും ആദൂർപോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവമായതിനാൽ അവിടെ പരാതി നൽകാൻ നിർദേശിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാരംപാടിയിലെ സഫ്വാൻ, ഗഫൂർ, നൗഷാദ്, ജക്കു എന്നിവരെ അറിയാമെന്നും സ്കൂട്ടറിലെത്തിയവരെ അറിയില്ലെന്നും യുനൂസ് പറഞ്ഞു. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായി പോലീസ് അറിയിച്ചു.