Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ: പിടിയിലായത് നിരവധി കേസുകളിലെ പ്രതി

കാസര്‍കോട്: അണങ്കൂര്‍ സ്വദേശി മുഹമ്മദ് ഹബീബ് റഹ്മാന്‍ എന്ന കറുത്ത ഹബീബ് (22) ആണ് ലക്ഷങ്ങള്‍ വിലവരുന്ന എം.ഡി.എം.എ ലഹരി മരുന്നുമായി അറസ്റ്റിലായത്. ന്യൂജന്‍ ലഹരി മരുന്ന് എന്നറിയപ്പെടുന്ന മിഥലിന്‍ ഡയോക്‌സി മെതാഫിറ്റമിന്‍ എന്ന ഇനം മയക്കുമരുന്നുമായാണ് പുലിക്കുന്ന് പാര്‍ക്കിന് സമീപം വെച്ച് എസ്.ഐ പി. അജിത് കുമാറും സംഘവും ഹബീബിനെ അറസ്റ്റ് ചെയ്‌തത്‌.

കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍റഹീമിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് എസ്.ഐ പി. അജിത് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ചെറു ഭരണിയില്‍ ആറ് ഗ്രാം മയക്കുമരുന്ന് പ്ലാസ്റ്റിക് പൊതിക്കകത്താക്കിയായിരുന്നു സൂക്ഷിച്ചിരുന്നത്. ആവശ്യക്കാര്‍ക്ക് നേരിട്ട് എത്തിക്കുകയാണത്രെ ഹബീബിന്റെ രീതി.

kasarcode-

പ്രത്യേക കടലാസിനകത്ത് പൊതിഞ്ഞ് പുകച്ചും ഗുളികരൂപത്തിലുമാക്കിയുമാണ് ഈ ഇനം മയക്കുമരുന്ന് ഉപയോഗിക്കുന്നത്. എന്നാൽ ഏറെ വിലമതിക്കുന്നത് കൊണ്ട് തന്നെ സമ്പന്നര്‍ മാത്രമാണ് ആവശ്യക്കാർ. എന്നാൽ ഹബീബ് കോളേജ് വിദ്യാർത്ഥികളെ ആണോ ലക്ഷ്യം വെച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എക്‌സ്, മോളി, എക്സ്റ്റസി എന്നീപേരുകളിലെല്ലാം ഇവ മയക്കു മരുന്ന് അറിയപ്പെടുന്നുണ്ട്.നിരവധി കേസുകളിലെ പ്രതിയാണ് ഹബീബ്. എ.എസ്.ഐ പ്രദീപ്, ഓസ്റ്റിന്‍ തമ്പി, ലക്ഷ്മി നാരായണന്‍, സുകുമാരന്‍, വേണുഗോപാല്‍, രൂപേഷ്, തോമസ്, ചെറിയാന്‍, രമേശന്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+