കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുളിയാര്‍ വില്ലേജ് ഓഫീസ്; മഴ കനത്തതോടടെ മഴവെള്ളം ഓഫീസിനകത്ത്...

  • By Desk
Google Oneindia Malayalam News

ബോവിക്കാനം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ മുളിയാര്‍ വില്ലേജ് ഓഫീസ്. കാലവർഷം കനത്തതോടെസ്ലാബിന് മുകളിലെ വിള്ളലിൽ കൂടി മഴവെള്ളം മുഴുവന്‍ ഓഫീസിനുള്ളിലേക്ക് ഒഴുകിയിറങ്ങുകയാണ്. മാത്രമല്ല ഫയലുകളും മറ്റ് വിലപ്പെട്ട രേഖകളും സൂക്ഷിക്കാൻ മതിയായഅലമാരകളോ മറ്റു സൗകര്യങ്ങളോ ഇവിടെയില്ല. ഉള്ള അലമാരയിക്ക് അടയിക്കാൻ വാതിലുമില്ല .

അതുകൊണ്ട് തന്നെ സ്റ്റോര്‍ മുറിയിലെ സിമന്റ് തട്ടുകളിൽ ഫയലുകളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. ചുമരിൽ കൂടി വെള്ളം ചോർന്നൊലിക്കുന്നത് കൊണ്ട് ഇവിടെയും ഫയലുകൾ വെക്കുന്നത് സുരക്ഷിതമല്ല. ഏത് നിമിഷവും മഴവെള്ളം കൊണ്ട് നശിക്കാവുന്ന രീതിയിലാണ് ഫയലുകൾ. ജീവനക്കാര്‍ക്കും വില്ലേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനും മറ്റ് പല സേവനങ്ങള്‍ക്കുമായെത്തുന്ന ജനങ്ങള്‍ക്കും പ്രാഥമിക ആവശ്യം നിറവേറ്റാനുള്ള സൗകര്യമില്ല.

Muliyar

വൈദ്യുതി നിലച്ചാല്‍ ഇവിടത്തെ കമ്പ്യൂട്ടര്‍ സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിന് മറ്റ് ബദൽ സംവിധാനവും ഇവിടെയില്ല. ചിലപ്പോൾ ദിവസങ്ങളോളം കഴിഞ്ഞായിരിക്കും വൈദ്യുതി വരുന്നത് ആവശ്യക്കാർ അതുവരെ സെര്ടിഫിവിക്കറ്റിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. സ്‌കൂള്‍ തുറന്നതോടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിനും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.

ഇവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഇവിടെ ഇല്ല . സ്ഥിരമായി വില്ലേജ് ഓഫീസര്‍ ഇവിടെ ജോലിക്ക് നില്‍ക്കാറില്ല. കാരണം മറ്റൊന്നുമല്ല അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ എങ്ങനെയാണ് സ്വസ്ഥമായി ജോലി ചെയ്യുക. വേനൽക്കാലമായാൽ ചൂടുകാരണം ഓഫീസിനകത്ത് ഇരുന്ന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയായ. ഇടുങ്ങിയ മുറിയിൽ ആവശ്യത്തിന് കാറ്റും വെളിച്ചവും കടക്കാത്തത് കൊണ്ട് അധിക സമയം ഇരുന്ന് ജോലി ചെയ്യാൻ സാധിക്കില്ല. യാതൊരു സുരക്ഷിതത്വവും സൗകര്യവും ഇല്ലാതെയാ

ണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അതിനുപുറമെ ചെര്‍ക്കള - ജാല്‍സൂര്‍ സംസ്ഥാന പാതയില്‍ നിന്നും വില്ലേജ് ഓഫീസിലേക്കുള്ള റോഡിലൂടെ മഴവെള്ളമൊഴുകി വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴി നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

English summary
Kasargod Local News about Muliyar village office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X