കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അശാസ്ത്രീയ വാഹനപാര്‍ക്കിംഗിനെതിരെ നടപടിയുമായി പോലീസ്; ആഘോഷങ്ങൾ ഗതാഗതകുരുക്കുണ്ടാക്കുന്നു....

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: ദേശീയപാതയോരങ്ങളിലും മറ്റും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കും. കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന്‍ പരിധിയില്‍ നടക്കുന്ന അശാസ്ത്രീയ വാഹനപാര്‍ക്കിംഗിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.വൈ.എസ്.പി. പി.കെ. സുധാകരന്‍ പറഞ്ഞു.

റോഡ് സൈഡുകളിലെ വീട്ടിലെ ആഘോഷങ്ങളും ഓഡിറ്റോറിയത്തിലെ ആഘോഷങ്ങളിലും പങ്കെടുക്കാൻ വരുന്നവർ ഗതാഗത തടസ്സം ഉണ്ടാക്കികൊണ്ടാണ് വാഹങ്ങൾ പാർക്ക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അത്തരം ഒരു സംഭവം നടന്നിരുന്നു. കല്യാണ വീട്ടിലേക്ക് വന്ന വിരുന്നുകാർ വളരെ അലക്ഷ്യമായി റോഡ് സൈഡുകളിൽ തന്നെ വാഹനം പാർക്ക് ചെയ്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടാക്കിയിരുന്നു ഇതിനെതിരെ കല്യാണ വീട്ടിലെ ഉടമസ്ഥനെതിരെ പോലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.

Kasargod

ദേശീയപാതയോരത്തെ നക്ഷത്ര ഓഡിറ്റോറിയത്തിന്റെ ഉടമയ്ക്ക് ഹൊസ്ദുര്‍ഗ് പോലീസ് പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ട് നോട്ടീസ് നല്‍കി. ഇവിടെ മിക്കദിവസങ്ങളിലും കല്യാണവും അതിന്റെ സൽക്കാരവും ഒക്കെ നടക്കാറുണ്ട് അതിനായി നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. ഇങ്ങനെയുള്ള ദിവസങ്ങളില്‍ ദേശീയപാതയുടെ ഇരുഭാഗങ്ങളിലും ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് മൂലം ഗതാഗത തടസ്സവും അപകടവും പതിവാകുകയാണ്.

വാഹനവും പാർക്ക് ചെയ്യാൻ മതിയായ സൗകര്യം ഓഡിറ്റോറിയത്തിനാഗത്ത് ഇല്ലാ അതുകൊണ്ടാണ് പലരും വാഹനം പുറത്ത് തന്നെ പാർക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്നും അല്ലാത്തപക്ഷം പാര്‍ക്കുചെയ്യുന്ന വാഹന ഉടമകള്‍ക്കും ഓഡിറ്റോറിയം ഉടമക്കുമെതിരെ പോലീസ് ആക്ട് പ്രകാരം കേസെടുക്കുമെന്ന് നോട്ടീസില്‍ പറയുന്നുണ്ട് .

ദേശീയ പാതയോരത്തുള്ള മിക്ക ഹോട്ടലുകളുടെ മുമ്പിലും നമ്മുക്ക് ഈ അവസ്ഥ കാണാൻ കഴിയുന്നതാണ്. സ്വാദിഷ്ടമായ വിഭവം വിളമ്പുബോഴും പലരും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നില്ല ഇങ്ങനെ പൊതുസ്ഥലം കൈയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട് . അനധികൃത പാര്‍ക്കിംഗ് നടത്തുന്നതായി പരാതി ലഭിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

English summary
Kasargod Local News about parking issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X