കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർകോട് പെൺവാണിഭ സംഘം ശക്തം; ഇടനിലക്കാർ സ്ത്രീകൾ, കേന്ദ്രം കാഞ്ഞങ്ങാടിലെ ക്വാർട്ടേഴ്സ്...

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം, ബേക്കല്‍, ഹൊസ്ദുര്‍ഗ്, ചീമേനി, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധികളിൽ പെണ്‍വാണിഭസംഘങ്ങള്‍ കൂടിവരികയാണ്. ആൾതാമസമില്ലാത്ത പ്രദേശങ്ങളിലായിരിക്കും ഇവരുടെ താവളം. കാഞ്ഞങ്ങാടിൽ ഒരു ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം പതിവാണെന്ന് ആരോപണമുണ്ട്.

പെണ്‍വാണിഭക്കാരെ ഇവിടെ നിന്ന് പിടികൂടിയിട്ടുമുണ്ട്. സ്‌ത്രീകളാണ് ഈ സംഘത്തിന്റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. മംഗളൂരുവിലെ വന്‍കിട പെണ്‍വാണിഭ മാഫിയകളുമായി ബന്ധമുള്ള സംഘങ്ങളാണ് കാസര്‍കോട്ടും പ്രവര്‍ത്തിക്കുന്നത്. ഇവരുടെ വലയിൽ സ്‌കൂൾ കോളേജ് കുട്ടികൾ വരെ അകപ്പെട്ടിട്ടുണ്ട്. കാസർഗോട്ടുള്ള നിരവധിയാൾക്കാർ ഈ സംഘത്തിന്റെ പിടിയിലാണ്.

Kasargod

ഈ ഇടയ്ക്ക് മംഗളൂരുവിലെ പെണ്‍വാണിഭ കേന്ദ്രത്തിലകപ്പെട്ട ഭര്‍തൃമതിയെയും കുട്ടിയെയും കാസര്‍കോട് സ്വദേശിനിയായ ഒരു സ്ത്രീ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. പോലീസ് പരാതി നൽകിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല. നിരവധി പെണ്‍കുട്ടികള്‍ ഇന്ന് മംഗളൂരുവിലെ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്നാണ് ഭര്‍തൃമതി വെളിപ്പെടുത്തിയത് . ലഹരിമാഫിയ സംഘവും പെണ്‍വാണിഭ സംഘവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്.

ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പോലീസ് നിരീക്ഷണത്തിലാണ്. സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ ആയി അല്ല ഇവർ പ്രവർത്തിക്കുന്നത് താവളം ഇടയ്ക്കിടെ മാറ്റിക്കൊണ്ടേ ഇരിക്കും പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ താവളം മാറ്റികൊണ്ടിരിക്കുന്നത്. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സ്‌ത്രീകളെ മോഹന വക്താനങ്ങൾ നൽകി ഇവരുടെ വലയിൽ ആക്കി പിന്നെ ഭീഷണി സ്വരം മുഴക്കി മറ്റുള്ളവരുടെ മുമ്പിൽ കാഴ്ച്ച വെക്കുകയാണ് ചെയ്യുന്നത്. പലര്‍ക്കും ഭീഷണിയും അപമാനവും മൂലം പെണ്‍വാണിഭ സംഘത്തിന്റെ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. നിരവധി സ്ത്രീകളെ വിവാഹം ചെയ്ത് പെണ്‍വാണിഭ സംഘത്തിന് ഉപയോഗിക്കുന്ന സംഘവും കാസർഗോട്ടുണ്ട്.

English summary
Kasargod Local News about sex racket
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X