സിദ്ദിഖ് വധം : രണ്ട് പേർ കുമ്പള പോലീസിൽ കീഴടങ്ങി: മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചശേഷം നാട്ടിലേക്ക് കൊണ്ട് പോയി
മഞ്ചേശ്വരം: സിപിഎം പ്രവര്‍ത്തകനായ പ്രതാപ് നഗര്‍ സൊങ്കാലിലെ സിദ്ദിഖ്(25)നെ കൊലപ്പെടുത്തി രണ്ട് പ്രതികൾ കുമ്പള പോലീസിൽ കീഴടങ്ങി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാർത്തിക് എന്നിവരാണ് പോലീസിൽ കീഴടങ്ങിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുന്നുണ്ട്.
കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം ആണെന്നും, വിദേശമദ്യം കടത്തുന്നതിനെ ചോദ്യം ചെയ്തതിലുണ്ടായ വൈരാഗ്യമാണെന്നുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ഇവരെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ മാത്രമേ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യകത്മാകുകയുള്ളു എന്നും ജില്ലാ പോലീസ് ചീഫ് എ.ശ്രീനിവാസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് അശ്വതും സംഘവും സിദ്ദിഖിനെ കൊലപ്പെടുത്തിയത്.

പോസ്റ്റുമാട്ടത്തിന് ശേഷം പരിയാരം മൃതദേഹം മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ചു. സി.പി.എം പ്രവർത്തകരും മറ്റു ആൾക്കാരും ആശുപത്രി പരിസരത്ത് രാവിലെ തന്നെ തടിച്ച് കൂടിയിരുന്നു. മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വിലാപ യാത്രയായി ജന്മനാടായ സൊങ്കാലിലേക്ക് കൊണ്ട് പോയി. വൈകിട്ടോടെ സൊങ്കാൽ ജുമാ മസ്‌ജിദിൽ ഖബറടക്കും.കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് സംഭവസ്ഥലത്ത്.












Click it and Unblock the Notifications