Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണിൽ മുളക്‌പൊടിയിട്ട് പണവും സ്വർണവും തട്ടി; പരാതിയിൽ ദുരൂഹത, ചോദ്യം ചെയ്യലിൽ വൈരുദ്ധ്യം...

കാസറഗോഡ്: കഴിഞ്ഞ ദിവസം സഹോദരിയയുടെ വീട്ടിലേക്ക് സ്വർണവും പണവുമായി പോകുമ്പോൾ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ മൊഗ്രാൽ സ്വദേശിയയായ സുഹൈലിന്റെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കയ്യിലുണ്ടായിരുന്ന പണവും സ്വർണവും കൊള്ളയടിച്ചു എന്ന പരാതിയിൽ ദുരൂഹത ഏറുന്നു. ബദിയടുക്ക പെർള ബാഡൂർ കന്തിൽ പഞ്ചാനയിൽ വെച്ചാണ് സംഭവം നടന്നത്.

സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വൈരുദ്ധ്യം കണ്ടത്. ബൈക്കിൽ പോകുമ്പോൾ തനിക്ക് ഒരു ഫോൺ വന്നെന്നും അത് എടുക്കാനായി ബൈക്ക് റോഡ് അരികിൽ നിർത്തിയപ്പോഴായിരുന്നു മറ്റൊരു ബൈക്കിലെത്തിയ സംഘം തന്നെ അക്രമിച്ചതെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിട്ടുണ്ടായത് എന്നാൽ സംഭവസ്ഥലത്ത് അത്തരത്തിലൊരു കൊള്ള നടനെന്നതിന്റെ യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.

Kasargod

മുളക് പൊടി കണ്ണിൽ വിതറി സുഹൈൽ അബോധാവസ്ഥയിൽ കിടക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സംഭവ സ്ഥലത്ത് വിവരമറിഞ്ഞെത്തിയ സഹോദരിയുടെ ഭർത്താവാണ് സുഹൈലിനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ ഇന്നലെ രാത്രി തന്നെ ഇവർ ഡിസ്‌ചാർജ് വാങ്ങി സ്ഥലം വിട്ടതും സംശയത്തിനിടയാക്കുന്നുണ്ട്. സുഹൈൽ പറഞ്ഞ സമയത്ത് സംശയകരമായ സാഹചര്യത്തിലുള്ള ഒരു ബൈക്കും അതുവഴി കടന്ന് പോയിട്ടില്ലെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. യുവാവിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ പരാതി സത്യമാണോ അല്ലയോ എന്ന വ്യക്തമാകു എന്ന് പോലീസ് പറഞ്ഞു.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+