കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊതിയൂറും പൈനാപ്പിൾ വിഭവങ്ങൾ ഒരുക്കി വിഎച്ച്എസ് സി അഗ്രികൾച്ചർ വിദ്യാഥികൾ

  • By Desk
Google Oneindia Malayalam News

തൃക്കരിപ്പൂർ: കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് കൈതചക്ക കൊണ്ട് 150 ഓളം വിഭവങ്ങൾ തയ്യാറാക്കിയത്. കൈതചക്ക കൊണ്ട് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്ന് ചോദിച്ചാൽ, 150 ഓളം വിഭവങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നിങ്ങൾക്ക് നേരെ നീട്ടും കൈക്കോട്ടുകടവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ.

<strong>പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം</strong>പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം

വിളകളിൽ നിന്നും മൂല്യവർദ്ദിത ഉല്പന്നങ്ങൾ ഉണ്ടാക്കി മികച്ച വരുമാനം എങ്ങനെ നേടാമെന്ന പ്രായോഗിക പഠനം കൂടിയാണിവർക്കിത്.ഹൽവ ,ലഡു ,ഐസ് ക്രീം ,പുഡിങ്, കാൻഡി, ജെല്ലി തുടങ്ങിയ മധുര പലഹാരങ്ങൾക്ക് പുറമെ നാക്കിൽ എരിവ് ഇരിച്ച് കയറുന്ന ഗ്രിൽഡ് റോസ്റ്റ് വരെയുണ്ട് ഇവയുടെ കൂട്ടത്തിൽ.

Kasargod

ഫെസ്റ്റ് സംഘടിപ്പിക്കാൻ അഗ്രികൾചർ വിദ്യാർഥികൾ കൂട്ടായി സ്കൂൾ എൻ എസ് എസ് ,ഇക്കോ ക്ലബ്ബ് പ്രവർത്തകരുമുണ്ടായിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരുമുൾപെടെ നിരവധി പേർ വിഭവങ്ങളുടെ രുചിയറിയാനും എത്തി.പ്രളയ പ്രതിസന്ധി മറികടക്കാൻ പൈനാപ്പിൾ കർഷകർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം എന്നതായിരുന്നു ഫെസ്റ്റ് മുന്നോട്ട് വച്ച സന്ദേശം .പ്രിൻസിപ്പാൾ എം അബ്ദുൾ റഷീദ് ,മാനേജർ കെ അമീറലി ഹാജി ,പി ടി എ പ്രസിഡണ്ട് എൻ അബ്ദുല്ല ,വൈസ് പ്രസിഡണ്ട് നങ്ങാരത്ത് നാസർ ,അധ്യാപകരായ ബിജു പ്രമോദ് ,പി സുലൈമാൻ ,ടി.കെ അബൂ സാലി ,പി പി അബൂബക്കർ ,പി പി ഷീന ,റൈഹാനത്ത് എന്നിവർ നേതൃത്വം നൽകി.

English summary
Kasargod Local News about VHSE agriculture students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X