കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജെയിംസ് പന്തമാക്കലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്: കോടികള്‍ വിലമതിക്കുന്ന സ്ഥലമിടപാട് രേഖകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു

  • By Desk
Google Oneindia Malayalam News

ചിറ്റാരിക്കാല്‍: ജെയിംസ് പന്തമാക്കലിന്റെ വീട്ടില്‍ നിന്നും കോടികളുടെ സ്ഥലമിടപാടിന്റെ 149 രേഖകള്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തു. ഇവ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയതായി വിജിലന്‍സ് സംഘം അറിയിച്ചു. ഇത് കൂടാതെ വീട്ടില്‍ നിന്നും 49,000 രൂപയും 30 പവന്‍ സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്.

ജനകീയ വികസന മുന്നണി (ഡിഡിഎഫ്) നേതാവും ഈസ്റ്റ്എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ജെയിംസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സിന് തെളിവ് ലഭിച്ചത്. വരുമാനത്തിന്റെ 98 ശതമാനത്തില്‍ കൂടുതല്‍ സ്വത്ത് വകകള്‍ വാങ്ങി കൂട്ടിയതിന്റെ രേഖകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം.

Kasargod

അതെ സമയം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ സജിന്‍സച്ചിന്‍ ജെയിംസിനെതിരെ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി. റെയിഡിനിടെ ബഹളം വെച്ചും പോലീസില്‍ റെയിഡ് നടത്തുന്ന ഉദ്യോഗസ്ഥര്‍ പണം മോഷ്ടിച്ചുവെന്നതതരത്തിലുള്ള വ്യാജ പരാതി നല്‍കിയതായും വിജിലന്‍സ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ജെയിംസിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി തെളിയിക്കുന്ന രേഖകളാണ് പിടികൂടിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് ചീഫിന്റെയും നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌ . വീട്ടിലും ഓഫീസിലുമായാണ് പരിശോധന നടന്നത് . പിടിച്ചെടുത്ത മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ വീട്ടുകാര്‍ക്ക് കൈമാറി സാക്ഷ്യപ്പെടുത്തി വാങ്ങിയിട്ടുണ്ട് .രേഖകളെല്ലാം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

English summary
Kasargod Local News about vigilance raide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X