Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രക്കലയോടൊപ്പം അരിവാൾ ചുറ്റിക നക്ഷത്രം; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഈദ് ആശംസ കാർഡ് വിവാദത്തിൽ

കാസർകോഡ്: എൽ ഡി എഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണന്റെ പേരിൽ ഇറക്കിയ ഈദ് ആശംസാ കാർഡ് വിവാദത്തിൽ. തെളിഞ്ഞ ചന്ദ്രക്കലയോടൊപ്പം തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും ചേർത്തിറക്കിയ കാർഡാണ് വിവാദമായത്.

കാർഡിലെ അബദ്ധം മനസിലായപ്പോൾ തന്നെ വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും 7 നിയോജക മണ്ഡലങ്ങളിലും കാർഡ് വിതരണം ആരംഭിച്ചിരുന്നു. ഇടതു മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്റെ പേരിൽ 25,000 കാർഡുകളാണ് അച്ചടിച്ചതെന്ന് കാർഡിൽ ചേർത്തിട്ടുണ്ട്. അതേസമയം പിഴവ് കണ്ടെത്തിയതോടെ കാർഡ് പിൻവലിച്ചതായി സതീഷ് ചന്ദ്രൻ അറിയിച്ചു. എന്നാൽ റമസാൻ ആശംസകൾ എന്ന് കാർഡിൽ അച്ചടിച്ചത് പിഴവാണെന്നും അതിനാലാണ് പിൻവലിച്ചതെന്നുമാണ് ഭാരവാഹികളുടെ വിശദീകരണം.

ldf

അതിനിടെ കാർഡിന്റെ പേരിൽ വലിയ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയരുന്നത്. ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും എതിരാളികൾക്ക് അടിക്കാൻ വടി നൽകുന്നതിന് തുല്യമായി നടപടിയെന്നുമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തുന്ന വിമർശനം. അതേസമയം മതപരമായ വിശ്വാസത്തിനിടയിലും രാഷ്ട്രീയം കലർത്താനുളള ശ്രമമാണ് എൽ ഡി എഫിന്റേതെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി.

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെയാണ് കൊതുകിനു കൗതുകമെന്ന് പറഞ്ഞത് പോലെയാണ് എൽ ഡി എഫ് നടപടിയെന്ന് യു ഡി എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. മതപരമായ വിശ്വാസത്തിനിടയിലും രാഷ്ട്രീയം കളിക്കാനാണ് സി പി എം ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ ആലോചിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും എംപി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+