കാസര്‍കോട് മെഡിക്കല്‍ കോളേജ്: ബിജെപി കന്നുകാലി തൊഴുത്ത് കെട്ടി സമരം നടത്തി
കാസര്‍കോട്: ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ച് ബിജെപി. നിര്‍ദിഷ്ട ആശുപത്രിക്ക് മുന്‍വശം തൊഴുത്ത് നിര്‍മ്മിച്ച് പശുക്കളെ കെട്ടി ബിജെപി പ്രതിഷേധ സമരം നടത്തി . ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി. മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സതീശി ചന്ദ്ര ഭണ്ഡാരി കോളാരി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം എം. സഞ്ചീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസി.രവീഷ് തന്ത്രി, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ശൈലജ ഭട്ട്, സുധാമ ഗോസാഡ, വി. ബാലകൃഷ്ണ ഷെട്ടി, പുഷ്പ അമെക്കള, അഡ്വ.സദാനന്ദ റൈ, ഡി.ശങ്കര തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇതൊരു എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമാണ് മാത്രമല്ല ജില്ലയിലെ ഭൂരിഭാഗം ആൾക്കാരും രോഗം വന്നാൽ മംഗലാപുരം പോലുള്ള സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളെ ആശ്രയിക്കുന്ന അവസ്ഥയാണ് ഉള്ളത് ഇതിനെല്ലാം പരിഹാരമായാണ് ഉക്കിനടുക്കയിൽ മെഡിക്കൽ കോളേജ് നിർമ്മിക്കാൻ ഉത്തരവ് ഉണ്ടായത്.

മുൻ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി 2013 നവംബര്‍ 30 നാണ് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. തറക്കലിട്ട് വർഷങ്ങൾ കഴിഞ്ഞാണ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് എന്നാൽ ആ കെട്ടിടം പോലും അവസാന മിനുക്ക് പണിയിലാണ്. അധികൃതര്‍ മൗനം പാലിക്കുന്നതായി ബി.ജെ.പി.കുറ്റപ്പെടുത്തി. കാസറഗോഡ് ജില്ലയോട് കാട്ടുന്ന അവഗണനക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications