കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെ, ഒപ്പം എംഎല്‍എയും!!

Google Oneindia Malayalam News

മംഗളൂരു: കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗമാണെന്ന് പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിത്യേന കോവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിലര്‍ അതൊന്നും കാര്യമായി എടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കബറടക്കിയത് സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ്. അതിന് പുറമേ മൃതദേഹം സംസ്‌കരിക്കാന്‍ എത്തിയതില്‍ എംഎല്‍എയും ഉണ്ടായിരുന്നു.

1

ജനപ്രതിനിധികള്‍ തന്നെ നിലവിലുള്ള നിയമങ്ങളൊക്കെ കാറ്റില്‍ പറത്തുമ്പോള്‍ ജനങ്ങളെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഉപദേശിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ. കാസര്‍കോടാണ് ഈ സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ മരിച്ച എഴുപതുകാരന്റെ മൃതദേഹം ബോളാര്‍ മുജാ മസ്ജിദ് കബറിടത്തില്‍ കബറടക്കാനാണ് യുടി ഖാദര്‍ എംഎല്‍എ എത്തിയത്.

Recommended Video

cmsvideo
KK Shailaja getting UN invite was a PR exercise: KM Shaji `| Oneindia Malayalam

അതേസമയം ഇവിടെ വീഴ്ച്ച പറ്റിയത് മറ്റുള്ളവര്‍ക്കല്ല എംഎല്‍എയ്ക്ക് മാത്രമാണ്. എല്ലാ സുരക്ഷാ മാര്‍ഗങ്ങളോടെയും മൃതദേഹം സംസ്‌കരിക്കാനായി ആരോഗ്യവകുപ്പ് ജീവനക്കാര്‍ കൊണ്ടുവന്നപ്പോഴാണ് മന്ത്രി ചാടി വീണത്. മുന്‍ ആരോഗ്യമന്ത്രി കൂടിയായ യുടി ഖാദര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ മൃതദേഹം കബറടക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. എംഎല്‍എയുടെ നടപടി വന്‍ വിവാദത്തിലായെങ്കിലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.

മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ പോലും ആരോഗ്യവകുപ്പിന്‍രെ നിര്‍ദേശങ്ങള്‍ പാലിച്ച് വിട്ടുനില്‍ക്കുകയായിരുന്നു. എംഎല്‍എയെ തടയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമിച്ചില്ലെന്നത് ഗുരുതരവീഴ്ച്ചയാണ്. അതേസമയം രാഷ്ട്രീയ പ്രസക്തി നേടാനാണ് യുടി ഖാദര്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോല്‍ പോലും ലംഘിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ജൂണ്‍ 12നാണ് മരിച്ചയാള്‍ ബംഗളൂരൂവില്‍ നിന്ന് നാട്ടിലെത്തിയിരുന്നത്. ഇതിന് പിന്നാലെ മരണമുണ്ടായത്.

English summary
kasargod mla ut khadar breaks covid guidelines and attend funeral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X