പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചു; ലീഗ് നേതാവ് അറസ്റ്റിൽ
ബോവിക്കാനം; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്എം മുഹമ്മദ് കുഞ്ഞി(55)യാണ് അറസ്റ്റിലായത്. 14 കാരന്റെ പരാതിയിലാണ് അറസ്റ്റ്.
ഏപ്രില്‍ 11-നാണ് പീഡനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. വീട്ടിനടുത്തുള്ള ക്രഷറില്‍ കൊണ്ടുപോയാണ് പ്രതി പീഡിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. പരാതിയില്‍ ആദൂര്‍ പോലീസ് പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുക്കുകയായിരുന്നു.

അതേസമയം കേസെടുത്തതിന് പിന്നാലെ ജാമ്യം തേടി മുഹമ്മദ് കുഞ്ഞി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പോലീസിൽ കീഴടങ്ങാൻ ഇയാളോട് കോടതി നിർദ്ദേശിച്ചു. തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലിംലീഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പോഷക സംഘടനകളുടെ ചുമതലയില്‍ നിന്നും നീക്കിയിരുന്നു.












Click it and Unblock the Notifications