Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോലി തേടി എറണാകുളത്തെത്തിയ കാസര്‍കോട് സ്വദേശി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം തൃപ്പൂണിത്തുറയില്‍

കാസര്‍കോട്: ജോലി തേടി എറണാകുളത്തെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക കക്കച്ചാല്‍ സ്വദേശി ശ്രീജേഷ് വേണു(29)വാണ് മരിച്ചത്. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷന് ഒരു കിലോ മീറ്റര്‍ അകലെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെ ട്രെയിന്‍ യാത്രക്കാരനാണ് പാളത്തിനരികില്‍ മരിച്ചത് ആദ്യം കണ്ടത്.

വിവരമറിഞ്ഞ് തൃപ്പൂണിത്തുറ ഹില്‍പാലസ് സി.ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബന്ധുക്കള്‍ എത്തിയാല്‍ മൃതദേഹം വിട്ടു കൊടുക്കുമെന്ന് പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

Sreejesh Venu

ജൂണ്‍ 10 നാണ് ജോലി ആവശ്യാര്‍ഥം കൊച്ചിയിലേക്ക് പോയത്. ജൂണ്‍ 13 ന് തൃപ്പൂണിത്തുറയില്‍ ലോഡ്ജില്‍ മുറിയെടുത്തതായി വിവരമുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ ശ്രീജേഷ് പിന്നീട് കുറച്ചുകാലം ഗള്‍ഫിലായിരുന്നു. അവിവാഹിതനായിരുന്നു. പരേതനായ വേണുഗോപാലന്‍ നായര്‍ പത്മാവതി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അമ്പിളി, അമല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+