ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ നെഞ്ചുവേദന; ദുബൈയില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
കാസര്‍കോട്: ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ ദുബൈയില്‍ കാസര്‍കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കീഴൂര്‍ കടപ്പുറം ശ്രീശൈലത്തില്‍ യോഗീന്ദ്രന്‍ (47) ആണ് മരിച്ചത്. ദുബൈ വിംട്ടി കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ബുധനാഴ്ച രാവിലെ ജോലിക്ക് പോകാനുള്ള ഒരുക്കത്തിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. യോഗീന്ദ്രനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍. ദുബൈ തീരദേശ കോണ്‍ഗ്രസ് സെക്രട്ടറിയും, ഇന്‍കാസ് മെമ്പറും, ദുബൈ കീഴൂര്‍ പ്രിയദര്‍ശിനി ക്ലബ് പ്രസിഡണ്ടുമായിരുന്നു.

പരേതനായ ഗോപാലന്‍ ചന്ദ്രാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയങ്ക. മക്കള്‍: തേജസ്, ദര്‍ശിത്ത്. സഹോദരങ്ങള്‍: രാജന്‍, ജയചന്ദ്രന്‍, പങ്കജാക്ഷന്‍, സതീശന്‍, ജയപ്രഭ, ശശികല, കൃഷ്ണവേനി, പരേതനായ ദാസന്‍.












Click it and Unblock the Notifications