കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മരണം വിശ്വസിക്കാനാവാതെ പടന്ന ഗ്രാമം: അഫ്ഗാനിൽ ചാവേറയാത് ഡോക്ടർ ഇജാസ്, ഐസിസിൽ ചേർന്നത് കുടുംബസമേതം!!

  • By Desk
Google Oneindia Malayalam News

കാഞ്ഞങ്ങാട്: വടക്കെ മലബാറില്‍ അന്താരാഷ്ട്ര തീവ്രവാദസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തല്‍ സാധൂകരിക്കുന്നതാണ് കാസര്‍ഗോഡ് പടന്നയിലെ യുവാവ് അഫ്ഗാനിസ്ഥാനില്‍ ചാവേറായി കൊല്ലപ്പെട്ടത്. ഐസിസ് നേതാവായ കാസര്‍ഗോഡ് പടന്നയിലെ കല്ലുകെട്ടി ഇജാസ് ഒരിക്കല്‍പ്പോലും നാടുവിട്ടതിനു ശേഷം ഒരിക്കല്‍പ്പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും പറയുന്നു.

ചൈനയിൽ പുതിയ വൈറസ്: 60 പേർക്ക് വൈറസ് ബാധ, ഏഴ് പേർ മരിച്ചു, എന്താണ് എസ്എഫ്സിടിഎസ് വൈറസ്ചൈനയിൽ പുതിയ വൈറസ്: 60 പേർക്ക് വൈറസ് ബാധ, ഏഴ് പേർ മരിച്ചു, എന്താണ് എസ്എഫ്സിടിഎസ് വൈറസ്

2015ലാണ് ഡോക്ടറായ ഇജാസ് ഐഎസില്‍ ചേരുന്നത്. ഇതിനായി 2016 മെയ് 21ന് കുടുംബസമേതം രാജ്യം വിടുകയും ചെയ്തു. ഭാര്യ റഫീല (30), ആറ് വയസുള്ള മകന്‍, സഹോദരന്‍ പി കെ ഷിഹാസ് (32), ഭാര്യ മംഗളൂരു ഉള്ളാള്‍ സ്വദേശി അജ്മല (24) എന്നിവരെയും കൂടെ കൂട്ടിയിരുന്നു. ഇജാസും ഭാര്യയും ഡോക്ടര്‍മാരാണ്. ഇവര്‍നേരത്തെ തന്നെ തീവ്ര ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

വിദേശത്തേക്ക് കടന്ന സംഘത്തില്‍ കണ്ണൂര്‍, പാലക്കാട് നിന്നുള്‍പ്പെടെ 21 പേരുണ്ടായിരുന്നു. തൃക്കരിപ്പൂര്‍ ഉടുംമ്പുന്തലയിലെ അബ്ദുള്‍ റാഷിദ് (38) ആയിരുന്നു സംഘത്തലവന്‍. ഇയാള്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐസിസിന് തിരിച്ചടിയേറ്റിരുന്നു. ഇതോടെയാണ് സ്ത്രീകള്‍ അടക്കം അഫ്ഗാന്‍ സൈന്യത്തിന് മുന്‍പില്‍ കീഴടങ്ങിയത്.

എന്നാല്‍ ഇതുകൊണ്ടൊന്നും തോറ്റു പിന്മാറാന്‍ ഇജാസും കൂട്ടാളികളും തയ്യാറായില്ല. ഇതിന്റെ ഭാഗമായാണ് ജയില്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. ഇജാസ് നാട്ടിലെ ബന്ധുക്കളുമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ലെന്നാണ് വിവരം. സംഘത്തിലെ പികെ. അഷ്ഫാക്ക് ടെലിഗ്രാം ആപ്പിലൂടെ പൊതുപ്രവര്‍ത്തകന്‍ ബിസിഎ റഹ്മാന്‍ വഴി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു.
ഇജാസിനെയും തങ്ങള്‍ക്കൊപ്പമുള്ള മറ്റ് പുരുഷന്മാരേയും ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് റഫീല ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ചാനലുകളോട് പറഞ്ഞിരുന്നു. അത് വ്യാജമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. തങ്ങള്‍ ഐസിസ് ക്യാമ്പിലുണ്ടെന്നും ഖിലാഫത്തിനായാണ് വന്നിരിക്കുന്നതെന്നും 2016ല്‍ ഇവര്‍ കുടുംബത്തിന് ശബ്ദ സന്ദേശം അയയ്ക്കുകയും ചെയ്തു.

ആ സമയത്ത് ഭീകരര്‍ക്കായി അവിടെ ക്ലിനിക്കും ഇജാസ് നടത്തുന്നുണ്ടായിരുന്നു. അബ്ദുല്‍ റാഷിദ് അബ്ദുല്ല, അഷ്ഫാഖ് മജീദ്, ഡോ. ഇജാസ്, സഹോദരന്‍ ഷിഹാസ്, ഷഫിസുദ്ദീന്‍, പാലക്കാട് നിന്ന് കാണാതായ ബെസ്റ്റിന്‍ എന്ന യഹിയ, ഭാര്യ മെറിന്‍ മറിയം, സഹോദരന്‍ ബെക്‌സണ്‍ എന്ന ഈസ, ഭാര്യ നിമിഷ ഫാത്തിമ തുടങ്ങിയവരായിരുന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

കാസർഗോഡ് ചന്ദേര പൊലീസ് സ്റ്റേഷന്‍, പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത തിരോധാന കേസുകളെല്ലാം എന്‍ഐഎ സംഘമാണ് അന്വേഷിക്കുന്നത്. തിരോധാന കേസുമായി ബന്ധപ്പെട്ട് വിവാദ പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ കൂട്ടാളികളെയടക്കം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സാക്കിര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് (ഐആര്‍എഫ്) വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഐസിസില്‍ ചേരാനായി കേരളത്തില്‍ നിന്നു പോയവര്‍ അഫ്ഗാനില്‍ ജിഹാദികള്‍ക്കു വേണ്ട സഹായം ചെയ്യുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഇജാസ് നാട്ടില്‍നിന്ന് പോകുമ്പോള്‍ ഭാര്യ രഹൈല മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. പാലക്കാട് യാക്കര സ്വദേശി ഈസയേയും മതംമാറി ഇയാളുടെ ഭാര്യയായ കാസര്‍കോട്ടെ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമയേയും പരസ്പരം പരിചയപ്പെടുത്തിയത് റാഷിദാണ്.പടന്ന സ്വദേശിയും കാണാതായ ഡോ.ഇജാസിനേയും മതപഠന കഌസിലെത്തിച്ചതും റാഷിദാണ്. ഡോ. ഇജാസിന്റെ ഭാര്യ റഫീലയുടെ സഹപാഠിയാണ് ഫാത്തിമ.കാസര്‍കോട്ടെ ഒരു ഡെന്റല്‍ കോളേജിലാണ് ഇവരൊന്നിച്ച് പഠിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ചായിരുന്നു അബ്ദുള്‍ റഷീദിന്റെ ഐ. എസ്് റിക്രൂട്ട്‌മെന്റ് നടന്നിരുന്നതെന്നാണ് സൂചനകള്‍.

 isis-159664
English summary
Kasargod native Dr Ijas dies in Afganistan as suicide bomber of ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X