കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നീലേശ്വരത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്, തേജസ്വിനി ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തി!!

Google Oneindia Malayalam News

നീലേശ്വരം: ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് രൂക്ഷമാവുന്നു. നീലേശ്വരത്ത് അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തേജസ്വിനി സഹകരണ ആശുപത്രി ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ഒപി, ഐപി വിഭാഗങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. അത്യാഹിത വിഭാഗം മാത്രമേ പ്രവര്‍ത്തിക്കൂ.

1

നാല് നഴ്‌സിംഗ് ജീവനക്കാര്‍ക്കും ഒരു സുരക്ഷാ ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 12 ജീവനക്കാരെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇന്ന് കോവിഡ് പരിശോധന നടത്തും. അവധിയില്‍പോയ ജീവനക്കാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ രോഗം നിയന്ത്രണ വിധേയമായവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വീട്ടില്‍ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം രണ്ട് ജീവനക്കാര്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നലെ ഒപി അടച്ചിട്ട് അണുനശീകരണം നടത്തിയ കിനാനൂര്‍ കരിന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ജീവനക്കാര്‍ പോസിറ്റീവായതായി അറിയുന്നു. പിഎച്ച്‌സി മൂന്ന് ദിവസത്തേക്ക് ഇവിടെ അടച്ചിടും. ഇവിടെ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പോയവരെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നിര്‍ദേശമുണ്ട്.

ഇതിനിടെ നീലേശ്വര്‍ നഗരസഭയില്‍ 14 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവായി. മടിക്കൈയില്‍ 12 പേരും കിനാനൂര്‍ കരിന്തളത്ത് നാല് പേര്‍ കൂടി പോസിറ്റീവായി. തുടര്‍ച്ചയായി 100 ന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1752 ആയി. ഇതുവരെ 6108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരം 4309 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അതിനിടെ സമ്പര്‍ക്കത്തിലൂടെ രോഗം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

English summary
kasargod: neeleshwaram thejaswini hospital partially closed after 5 tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X