Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭർത്താവിനെ പരിചരിക്കാൻ എത്തി; യുവതിയ ഭീഷണിപ്പെടുത്തി ഗർഭിണിയാക്കി, യുവാവ് അറസ്റ്റിൽ

കാസർഗോഡ്: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. തൃക്കരിപ്പൂരിലെ മണിയനൊടിയിൽ താമസിക്കുന്ന പയ്യന്നൂർ കവ്വായി സ്വദേശി ടി ഹാരീസ് (42) ആണ് അറസ്റ്റിലായത്. ചന്തേര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

arrested1-1561975250-1663963358.jpg -Properties

യുവതിയുടെ ഭർതക്താവ് അസുഖബാധിതനായിരുന്നു. ഇയാളെ സഹായിക്കാമെന്ന വ്യാജേനയാണ് അകന്ന ബന്ധു കൂടിയായ ഹാരിസ് യുവതിയുമായി അടുക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു ബിജെപി എംപിയുടെ സ്റ്റാഫാണെന്നായിരുന്നു ഇയാൾ യുവതിയെ വിശ്വസിപ്പിച്ചത്. എന്നാൽ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകായിരുന്നു. പലപ്പോഴും ഭീഷണിപ്പെടുത്തുകയും സംഭവം പുറത്ത് പറഞ്ഞാൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയത്.

അടുത്തിടെ യുവതി പ്രവർത്തിച്ചു. എന്നാൽ കുഞ്ഞിനെ തനിക്ക് വേണെന്ന് ആവശ്യപ്പെട്ട് ഹാരിസ് രംഗത്തത്തുകയായിരുന്നു. കുഞ്ഞിനെ തരാൻ തയ്യാറായില്ലെങ്കിൽ ഭാർത്താവിനെ കൊല്ലുമെന്ന് വരെ ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പോലീസിനെ സമീപിക്കുന്നത്. ആദ്യം കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കാണ് യുവതി പരാതി നൽകിയത്.എസ് ഐ എം വി ശ്രീദാസും സംഘവുമാണ് ഹാരിസിനെ അറസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രയിൽ ബിസിനസുകാരനെന്ന് പറയുന്ന ഇയാൾ മഹാരാഷ്ട്രയിലെ ബി ജെ പി എംപിയുടെ പേഴ്സണൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തി ആളുകളെ ഭീഷണിപ്പെടുത്താറുണ്ടെന്ന് വിവരം ഉണ്ട്. ഇയാൾ സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണ് പോലീസ്.പ്രതിയെ ഹോസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+