കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട്ടുകാര്‍ക്ക് കിട്ടും ഇനി നല്ല പിടയ്ക്കുന്ന വിഷരഹിത മീനുകള്‍

Google Oneindia Malayalam News

കാസര്‍കോട്: പിടയ്ക്കുന്ന വിഷരഹിത മീനുകള്‍ ഇനിയെന്നും സുലഭമായി സുഭിക്ഷ പദ്ധതിയിലൂടെ ജില്ലയിലെവിടെയും ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേര്‍ന്ന് 40 ശതമാനം സര്‍ക്കാര്‍ സബ്സിയോടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന സുഭിക്ഷ കേരളം മത്സ്യകൃഷിയില്‍ ജില്ലയില്‍ 420 കര്‍ഷകരാണ് മത്സ്യകൃഷി ചെയ്തു വരുന്നത്. ഇതില്‍ പകുതിയോളം കര്‍ഷകരും വീട്ടുവളപ്പിലെ കുളങ്ങളിലാണ് മത്സ്യകൃഷി ചെയ്യുന്നത്.

fish

എട്ട് മാസം കൊണ്ട് ഒരു കിലോയോളം ഭാരം വരുന്ന ആസാം വാളയാണ് രണ്ട് സെന്റ് പടുതാക്കുളത്തില്‍ കൃഷി ചെയ്യുന്നത്. വലിയ ചെലവ് പ്രതീക്ഷിക്കാവുന്ന മത്സ്യത്തീറ്റയുടെ ഉപയോഗം ബയോഫ്ളോക്ക് ടെക്നിക്കിലൂടെ 30 ശതമാനത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവെന്നത് ഈ രീതിയുടെ പ്രത്യേകതയാണ്. മത്സ്യ കൃഷിയിലെ അധിക തീറ്റയില്‍ നിന്നും വെളളത്തിലേക്ക് വരുന്ന അമോണിയയെ, ഹ്രെട്രാട്രോഫിക് ബാക്ടീരിയ കാര്‍ബോഹൈഡ്രേറ്റ് (കപ്പപ്പൊടി, പഞ്ചസാര, ശര്‍ക്കര) ഉപയോഗിച്ച് മൈക്രോബിയല്‍ പ്രോട്ടീനാക്കി മാറ്റുന്നു. ഇതുവഴി കൃഷിയിലുടനീളം മത്സ്യത്തിന് വേണ്ട തീറ്റ ടാങ്കില്‍തന്നെ ലഭിക്കും. 21 ഘന മീറ്റര്‍ വരുന്ന ടാങ്കില്‍ 1250 നൈല്‍ തിലാപ്പിയ (ഗിഫ്റ്റ/ചിത്രലാഡ) കുഞ്ഞുങ്ങളാണ് പദ്ധതിയുടെ ഭാഗമായി നിക്ഷേപിക്കുന്നത്. ആറ് മാസം കൊണ്ട് 400 മുതല്‍ 500 ഗ്രാം വരെ തൂക്കമാണ് പ്രതീക്ഷിക്കുന്നത്. ഈ സങ്കര ഇനം കൃഷി ചെയ്യുന്നത് കൊണ്ട് ഒരു വര്‍ഷം രണ്ട് വിളവെടുപ്പ് സാധ്യമാകുന്നു.കരിമീനും പിന്നെ കാളാഞ്ചിയും
കുളങ്ങളിലെ കരിമീന്‍ കൃഷിയും ശ്രദ്ധേയമാണ്. പദ്ധതിയിലൂടെ 50 സെന്റ് വരുന്ന കുളങ്ങളിലാണ് കരിമീന്‍ കൃഷി ചെയ്യുന്നത്. 1500 മത്സ്യകുഞ്ഞുങ്ങളോടൊപ്പം ആറ് കിലോ വരുന്ന മത്സ്യങ്ങളും നിക്ഷേപിക്കുന്നതിലൂടെ പ്രജനനം നടന്ന് നല്ലയിനം കരിമീന്‍ വിത്തുല്‍പ്പാദനം സ്വന്തം കൃഷിയിടത്തില്‍ നിന്നു തന്നെ കര്‍ഷകര്‍ക്ക് സാധ്യമാകുന്നു.
കായലിലെ കൂട് കൃഷിയാണ് സുഭിക്ഷ പദ്ധതിയുടെ മറ്റൊരാകര്‍ഷണം. ഇന്ന് മാര്‍ക്കറ്റില്‍ ആവശ്യക്കാര്‍ ഏറെയുളള കാളാഞ്ചി (കൊളോന്‍) ചെമ്പല്ലി, കരിമീനാണ് ഇതിലൂടെ ഉല്‍പ്പാദിപ്പിക്കുന്നത്.ജില്ല ലക്ഷ്യമിടുന്നത് 300 ടണ്‍ മത്സ്യോത്പാദനം
സുഭിക്ഷ കേരളം പദ്ധതിയിലൂടെ മാത്രം ഏകദേശം 300 ടണ്‍ മത്സ്യ ഉല്‍പ്പാദനമാണ് കാസര്‍കോട് ജില്ലയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ജോലി നഷ്ടമായ പ്രവാസികള്‍ക്കും യുവജനങ്ങള്‍ക്കും വെളിച്ചത്തിന്റെ പ്രതീക്ഷ നല്‍കുകയാണ് സുഭിക്ഷ കേരളം മത്സ്യകൃഷി. ഇതില്‍ ഏറെ ശ്രദ്ധേയം വീട്ടമ്മമാരുടെ കടന്നുവരവാണ്. വീട്ടമ്മയില്‍ നിന്ന് സംരംഭകയായി മാറുകയാണ് ഗുണഭോക്താക്കള്‍. സാധാരണ കര്‍ഷകര്‍ മുതല്‍ ഗവേഷകര്‍ വരെ ജില്ലയിലെ പദ്ധതി ഗുണഭോക്താക്കളാണ്.
ജില്ലയില്‍ സുഭിക്ഷകേരളം പദ്ധതിയില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി 136 ബയോഫ്ളോക്ക് കര്‍ഷകരേയും 271 വീട്ടുവളപ്പില്‍ കുളങ്ങളിലെ മത്സ്യകൃഷി കര്‍ഷകരേയും രണ്ട് കുളങ്ങളിലെ കരിമീന്‍ കര്‍ഷകരേയും തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പദ്ധതിയിലും 95 ശതമാനത്തിലേറെ കര്‍ഷകര്‍ ഇതിനോടകം മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി ആരംഭിച്ചു. ജനുവരി അവസാനത്തോടെ മുഴുവന്‍ കര്‍ഷകരും മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് കൃഷി അതിന്റെ പൂര്‍ണരൂപത്തിലെത്തും.

രോഗമുക്തി നേടിയ വ്യക്തി വാക്സിൻ എടുക്കണോ? വാക്സിൻ വിതരണം എങ്ങനെ? വിശദീകരണവുമായി ആരോഗ്യവകുപ്പ്രോഗമുക്തി നേടിയ വ്യക്തി വാക്സിൻ എടുക്കണോ? വാക്സിൻ വിതരണം എങ്ങനെ? വിശദീകരണവുമായി ആരോഗ്യവകുപ്പ്

'പിസി ജോർജിന്റെ പാലാ മോഹം കൈയ്യിൽ വെച്ചാൽ മതി';യുഡിഎഫിലോ പാർട്ടിയിലോ എടുക്കില്ല;കടുംവെട്ടുമായി ജോസഫ്'പിസി ജോർജിന്റെ പാലാ മോഹം കൈയ്യിൽ വെച്ചാൽ മതി';യുഡിഎഫിലോ പാർട്ടിയിലോ എടുക്കില്ല;കടുംവെട്ടുമായി ജോസഫ്

English summary
Kasargod people now get good quality non-toxic fish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X