കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നും മുങ്ങി; പിന്നാലെ ചെക്ക് പോസ്റ്റിൽ നിന്നും പൊക്കി പോലീസ്

  • By Aami Madhu
Google Oneindia Malayalam News

തൃക്കരിപ്പൂർ; ദുബൈയിൽ നിന്നും എത്തി ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയവെ മുങ്ങിയ ആൾ പോലീസ് പിടിയിലായി. വെള്ളച്ചാലിലെ അബ്ദുൽ കരീം (45) ആണ് കാലിക്കടവിൽ വെച്ച് പിടിയിലായത്.ഞായറാഴ്ചചയാണ് ഇയാൾ ദുബൈയിൽ നിന്നും കണ്ണൂരിൽ എത്തിയത്. തുടർന്ന് കാസർഗോഡ് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ക്വാറന്റീൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാൾ ചാടിപ്പോയത്.

ക്വാറന്റീൻ കേന്ദ്രത്തിൽ നിന്നും മുങ്ങിയ അബ്ദുൾ കരീം അധികൃതരുടെ കണ്ണു വെട്ടിച്ച് കാസർകോഡേക്ക് പോയി. ഓട്ടോറിക്ഷയിലായിരുന്നു യാത്ര. തുടർന്ന് നീലേശ്വരത്തേക്കും അവിടെ നിന്നു മറ്റൊരു ഓട്ടോയിൽ കാലിക്കടവിലും എത്തി. മഴയിൽ ബാഗുമായി കാലിക്കടവ് ചെക്പോസ്റ്റ് പരിസരം വഴി പോയ ഇയാൾ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് ക്വാറന്റീനിൽ വെച്ച് മുങ്ങിയ ആളാണെന്ന് മനസിലായത്. തുടർന്ന് ഇയാൾ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്കു മാറ്റി.

1589913055

അതേസമയം ജില്ലയിൽ ഇന്ന് ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ 2374 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. വീടുകളിൽ 1972 പേരും ആശുപത്രികളിൽ 402 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്..5720 സാമ്പിളുകളാണ് (തുടർ സാമ്പിൾ ഉൾപ്പെടെ) ആകെ അയച്ചത്.5198 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 196 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

ഇന്ന് പുതിയതായി 33 പേരെയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.നിരീക്ഷണത്തിലുള്ള 286 ഇന്ന് നിരീക്ഷണകാലയളവ്‌ പൂർത്തീകരിച്ച.ആകെ 365 പേർ കോവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലാണ്.സെന്റിനൽ സർവ്വേ ഭാഗമായി 633 സാമ്പിളുകൾ പരിശോധനക്ക് അയച്ചു . 626 പേരുടെ റിസൾട്ട് നെഗറ്റീവ് ആണ് 4 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.കോവിഡ് കെയർ സെന്ററുകളിലും സ്ഥാപനങ്ങളിലും വീടുകളിലും നീരിക്ഷണത്തിൽ കഴിയുന്ന 119 പേർക്ക് മാനസിക പിന്തുണ നൽകി .

അരിശം തീരാതെ യോഗി ആദിത്യനാഥ് ; കോൺഗ്രസ് അധ്യക്ഷൻ അറസ്റ്റിൽ; വലിച്ചിഴച്ച് ജീപ്പിലേക്ക്, വീഡിയോഅരിശം തീരാതെ യോഗി ആദിത്യനാഥ് ; കോൺഗ്രസ് അധ്യക്ഷൻ അറസ്റ്റിൽ; വലിച്ചിഴച്ച് ജീപ്പിലേക്ക്, വീഡിയോ

അപ്രതീക്ഷിത നീക്കം;കോണ്‍ഗ്രസുമായി മമതയും കൈകോര്‍ക്കുന്നു,ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പുതിയ നീക്കംഅപ്രതീക്ഷിത നീക്കം;കോണ്‍ഗ്രസുമായി മമതയും കൈകോര്‍ക്കുന്നു,ബിജെപിക്കെതിരെ ദേശീയ തലത്തില്‍ പുതിയ നീക്കം

English summary
kasargod; police caught the man who escaped from quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X