ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിനൊരുങ്ങി കാസർഗോഡ്; ഉദ്ഘാടനം 22 ന്
കാസർഗോഡ് ജില്ലയുടെ ടൂറിസം മേഖലയ്ക്ക് കരുത്താകുന്ന ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന് നാടൊരുങ്ങുന്നു. ഡിസംബര്‍ 22 മുതല്‍ 31 വരെ നടക്കുന്ന ഫെസ്റ്റിൽ വിപുലമായ പരിപാടികളാണ് സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്. ജനങ്ങൾ ഏറ്റെടുത്ത ബീച്ച് ഫെസ്റ്റ് ഒന്നാം പതിപ്പിന്റെ മാതൃകയിൽ രണ്ടാം പതിപ്പും ഏറെ മികവുറ്റതാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ. 22 ന് സ്പീക്കർ എഎൻ ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്യും.
കലയുടെ മഹോത്സവമാണ് ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്ഡിസംബർ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി ശരത്, രാജേഷ് ചേർത്തല, പ്രകാശ് ഉള്ളിയേരി എന്നിവർ നയിക്കുന്ന ഫ്യൂഷൻ, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും സംഗീതവിരുന്ന്, 25ന് എം.ജി ശ്രീകുമാറും സംഘവും നയിക്കുന്ന മ്യൂസിക് ഷോ, 26 ന് ശോഭനയുടെ നൃത്തപരിപാടി, 27ന് പത്മകുമാറിന്റെയും സംഘത്തിന്റെയും പഴയ പാട്ടുകൾ കോർത്തിണക്കിയ സംഗീത രാവ്, 28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര, 29ന് കണ്ണൂർ ശരീഫും സംഘത്തിന്റെയും പരിപാടി, 29ന് ഗൗരിലക്ഷ്മി നയിക്കുന്ന പരിപാടി, സമാപന ദിവസമായ 31ന് റാസാ, ബീഗം എന്നിവർ നയിക്കുന്ന ഗസൽ.

ബീച്ച് ഫെസ്റ്റിവലിനെ വരവേൽക്കാൻ തയ്യാറെടുത്ത് റെഡ് മൂൺ ബീച്ച് പാർക്ക്
രണ്ടാം സ്റ്റേജ് സജ്ജമാക്കുന്ന റെഡ് മൂൺ ബീച്ച് പാർക്ക് സന്ദർശകരെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഇത്തവണ ബീച്ച് ഫെസ്റ്റിവലിലേക്ക് വരാൻ ബേക്കൽ ബീച്ച് പാർക്കിലും റെഡ് മൂൺ ബീച്ച് പാർക്കിലുമായി അഞ്ച് പ്രവേശന മാർഗ്ഗങ്ങളാണ് ഒരുക്കുന്നത്. എല്ലാ പ്രവേശന കവാടത്തിലും ടിക്കറ്റ് വാങ്ങാനുള്ള സൗകര്യം കൂടി ഉണ്ടായിരിക്കും.
ബീച്ച് ഫെസ്റ്റിവലിൽ വൻ ജനപ്രവാഹം പ്രതീക്ഷിക്കുന്നതിനാൽ റെഡ് മൂൺ ബീച്ചിലും സന്ദർശകർക്കായി പുതമയുള്ള അമ്യൂസ്മെന്റ് റൈഡുകളും വിവിധ ഭക്ഷണ സ്റ്റാളുകളും അധികമായി ഒരുക്കി വരികയാണ്.
നിലവിൽ ചിൽഡ്രൻസ് പാർക്ക്, അമ്യൂസ്മെന്റ് റൈഡ്, വാട്ടർ സ്പോർട്സായ സ്പീഡ് ബോട്ട്, ജസ്കീ എന്നിവയും ബി.ആർ.ഡി.സിയുടെ റെഡ് മൂൺ ബീച്ച് പാർക്കിൽ പ്രവർത്തിച്ച് വരുന്നുണ്ട്.
ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ
ബേക്കലിൽ നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവെ. ബേക്കൽ മൂന്ന് ചെന്നൈ എഗ്മോർ-മംഗളൂരു എക്സ്പ്രസ്, നാഗർകോവിൽ- മംഗളൂരു സെൻട്രൽ എക്സ്പ്രസ്, എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കാണ് താൽക്കാലിക സ്റ്റോപ്പ്.












Click it and Unblock the Notifications