കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഡിയോഗ്രാഫര്‍ക്ക് ഒരു മാസം മുമ്പ് കൊറോണ സ്ഥിരീകരിച്ചു.... പിന്നീട് സംഭവിച്ചത്, ആഗ്രഹം ഇങ്ങനെ

Google Oneindia Malayalam News

കാഞ്ഞങ്ങാട്: ഒരുമാസം മുമ്പ് കൊറോണ സ്ഥിരീകരിച്ചതാണ് ജില്ലാ ആശുപത്രിയിലെ റേഡിയോഗ്രാഫര്‍ക്ക്. എന്നാല്‍ എല്ലാം ഭാഗ്യം പോലെ ഒരുമാസത്തിന് ശേഷം അവര്‍ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ മാസം 14നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. സമ്പര്‍ക്കം വഴിയാകാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

1

കോവിഡ് ബാധിതരുടെ എക്‌സറേ എടുക്കുന്നത് റേഡിയോളജി വിഭാഗം ജീവനക്കാരാണ്. അതുകൊണ്ട് രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിന്റെ ചുമതലക്കാരിയായിരുന്നു റേഡിയോളജിസ്റ്റ്. ഇവര്‍ക്ക് തൊണ്ടുവേദന, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് സ്രവം പരിശോധനയ്ക്കായി എടുത്തത്. മേയ് 12നാണ് പരിശോധന നടത്തിയത്. 14ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഒരുമാസം കൊണ്ട് ഇവര്‍ക്ക് രോഗമല്ലൊം ഭേദമായിരിക്കുകയാണ്. ഈ മാസം 15നും 17നും എടുത്ത സ്രവങ്ങളുടെ ഫലം നെഗറ്റീവായതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ജീവനക്കാരിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. ജീവനക്കാരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയി ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 130 പേരുടെ സ്രവം നേരത്തെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതെല്ലാം നെഗറ്റീവായിരുന്നു.

അതേസമയം എല്ലാ ഫലവും നെഗറ്റീവായതോടെ ജില്ലാ ആശുപത്രിയില്‍ രോഗ വ്യാപനം നടന്നിട്ടില്ലെന്ന് ഉറപ്പായി. രോഗബാധിതയാണെന്ന് അറിഞ്ഞിട്ടും ആത്മധൈര്യം കൈവിടാതെ നിന്ന് ജീവനക്കാരി തുടര്‍ന്നും ജോലി പ്രവേശിപ്പിക്കാന്‍ തയ്യാറാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന തീരുമാനമെടുത്ത ജീവനക്കാരിയെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എവി രാംദാസ് അഭിനന്ദിച്ചു. ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതോടെ ആശുപത്രിയിലെ എക്‌സറേ, സിടി സ്‌കാന്‍, മാമോഗ്രാം യൂണിറ്റുകള്‍ പ്രവര്‍ത്തനം പൂര്‍ണ തോതില്‍ സജ്ജമാക്കാനാവും.

ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!ഇടവും വലവും വെട്ടി പ്രിയങ്ക... ആ ഗെയിമില്‍ വീണത് ബിജെപി, പക്ഷേ, വില്ലന്‍മാര്‍ ബാക്കി, ഇനിയുള്ളത്!!

English summary
radiologist who went covid observation fully recovered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X