മുൻ എംഎൽഎയുടെ വീട്ടിൽ നിന്നും ചന്ദനമരം മുറിച്ച് കടത്തിയ സംഭവം; 2 പേർ അറസ്റ്റിൽ
കാസർഗോഡ്; മുൻ എംഎൽഎ കെ.കുഞ്ഞിരാമന്റെ വീട്ടുമുറ്റത്ത് നിന്നു ചന്ദന മരം മുറിച്ചു കടത്തിയ കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. ചട്ടഞ്ചാൽ പുത്തരിയടുക്കം കെട്ടിനുള്ളിൽ റഷീദ് (48) കാഞ്ഞങ്ങാട് കാറ്റാടി കൊളവയൽ വീട്ടിൽ സി അബ്ദുല്ല (49) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു കെ കുഞ്ഞിരാമന്റെ ആലക്കോട്ടെ വീട്ടുമുറ്റത്ത് നിന്ന് 20 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ച് കടത്തിയത്. പുലർച്ചെ 3.40 നും 4 നും ഇടയിലായിരുന്നു മോഷണം. പ്രദേശത്ത് കനത്ത മഴ ആയതിനാൽ മരം മുറിക്കുന്ന ശബ്ദം വീട്ടുകാർ കേട്ടിരുന്നില്ല. രാവിലെയാണ് മരം മുറിച്ചത് കണ്ടെത്തിയത്. എന്നാൽ വീട്ടിലെ സിസിടിവിയിൽ നിന്നും പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുകയായിരുന്നു.
നാല് പേർ വാളും മറ്റ് ആയുധങ്ങളുമായി വീടിനു മുന്നിലൂടെ നടന്ന് വരുന്ന ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. നേരത്തേയും കെ കുഞ്ഞിരാമന്റെ വീട്ടിൽ നിന്നും ചന്ദനം മുറിച്ച് കടത്തിയിരുന്നു. നാല് വർഷം മുൻപായിരുന്നു ഇത്. അടുത്തിടെ പറക്ലായിലെ ഒരു ക്വാർട്ടേഴ്സിലെ പറമ്പിൽ നിന്നു ചന്ദന മരം മോഷണം പോയിരുന്നു. ചന്ദന മരം മോഷണം പോകുന്നതിന് പിന്നിൽ വൻ സംഘമുണ്ടെന്നാണ് പോലീസ് സംഘം കരുതുന്നത്.
മഞ്ജു മാറ്റിപിടിച്ച ലുക്ക് ഭാവന ഏറ്റെടുത്തോ? ഇവിടെ ഏത് ലുക്കും വഴങ്ങുമല്ലോ..പൊളി ചിത്രങ്ങൾ












Click it and Unblock the Notifications