Get Updates
Get notified of breaking news, exclusive insights, and must-see stories!

തീർഥക്കരയിൽ പുലിയോ? പശുക്കിടാവിന് നേരെ ആക്രമണം..കഴുത്തിൽ ആഴത്തിൽ മുറിവ്

കാസർഗോഡ്; തീർഥക്കരയിൽ പശുവിന് നേരെ ആക്രമണം. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് കടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ വീട്ടുകാർ എഴുന്നേറ്റതോടെ ശ്രമം ഉപേക്ഷിച്ചു.പുലിയുടെ ആക്രമണമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പശുക്കിടാവിൻറെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.

01-1496309869-cow2-24-1493030350

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ ഇരുട്ടിൽ പുലിയുടേതെന്നു സംശയിക്കുന്ന കണ്ണുകൾ കണ്ടതായി പറയുന്നു. പശുവിനെ കെട്ടിയിട്ടതിനാലാണ് വലിച്ച് കൊണ്ടുപോകാൻ സാധിക്കാതിരുന്നത്. രണ്ട് വയസുള്ള പശുവാണ് ആക്രമിക്കപ്പെട്ടത്. പല്ല് കൊണ്ടുള്ള 8 മുറിവുകൾ കഴുത്തിലുണ്ട്.2 പല്ലുകൾ തമ്മിൽ 5 സെമീ അകലമുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

Recommended Video

cmsvideo
    Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

    പുലിയെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും തീർഥക്കരയിൽ പുലിയുടെ ആക്രമണം പതിവാണ്. രണ്ട് മാസം മുൻപായിരുന്നു ഇവിടെ പുലിയുടെ ആക്രമണം ഉണ്ടായത്. അന്ന് സമീപത്തെ വീട്ടിൽ നിന്നും 2 മാസം പ്രായമായ പട്ടിയെ പുലി കടിച്ചിരുന്നു. നാട്ടുകാരിൽ പലരും പുലിയെ നേരിട്ട് കണ്ടിട്ടുണ്ട്. മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാട്ടാനയുടെ ആക്രമണം ഉണ്ട്. 3 ദിവസം മുൻപ് വീട്ടുമുറ്റത്തു പോലും ആനയെത്തിയിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+