കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉറങ്ങി കിടന്ന രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍; കൊവിഡ് നെഗറ്റീവ്

  • By News Desk
Google Oneindia Malayalam News

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങള്‍ മരിച്ച നിലയില്‍. ചൗക്കി പെരിയടുക്കത്തെ ജാഫറിന്റേയുമ വാഹിദയുടേയും മകള്‍ മൂന്നരവയസുകാരി നഫീസത്ത് മിശ്രയാണ് മരിച്ച കുട്ടികളില്‍ ഒരാള്‍. ബങ്കളം കൂട്ടപുനയിലെ കെവി മനോജിന്റേയും സിന്ധുവിന്റേയും മൂന്ന് മാസം പ്രായമായ ആണ്‍കുട്ടിയാണ് മരിച്ച രണ്ടാമത്തെ കുഞ്ഞ്

ഞായറാഴ്ച്ച രാവിലെ ഉണരാത്തതിനെ തുടര്‍ന്നാണ് നഫീസത്ത് മിസ്രിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി കുഞ്ഞിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചതോടെ ഡോക്ടര്‍ മൃതദേഹം പരിശോധനക്ക് വെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

baby

പരിശോധന നടത്താന്‍ ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലാതെ വന്നതോടെ ഇതിനായി പൊലീസിന്റെ അനുമതി വേണമെന്ന് പറഞ്ഞ് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ മൃത ദേഹ പരിശോധന ഒഴിവാക്കാന്‍ ഡോക്ടറുടെ അനുമതിയാണ് വേണ്ടതെന്ന് പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നു.

ശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ച് കൊവിഡ് പരിശോധനക്കായി സ്രവമെടുക്കുകയും മൃതദേഹ പരിശോധനക്കുള്ള രേഖകള്‍ തയ്യാറാക്കി മോര്‍ച്ചറിയിലേ്ക്ക് മാറ്റുകയുമായിരുന്നു. പരിശോധനക്കായി സ്രവം ഞായറാഴ്ച്ച രാവിലെ തന്നെ ശേഖരിച്ചെങ്കിലും പരിശോധനക്കയച്ചത് വൈകുന്നേരമാണെന്നും ഇക്കാരണത്താല്‍ പരിശോധന ഫലം തിങ്കളാഴ്ച്ച വൈകുന്നേരമാണ് ലഭിച്ചതെന്നും ഫലം വൈകിയതിനാല്‍ മൃതദേഹ പരിശോധന വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കുട്ടിയുടെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു.

ബങ്കളം കൂട്ടപുനയിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് രാവിലെ ഉറക്കമുണരാത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കാസര്‍ഗോഡ് ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ദിനം പ്രതി 100 കണക്കിനാളുകളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മഞ്ചേശ്വരം, തലപ്പാടി വഴി കേരളത്തിലേക്ക് എത്തുന്നത്. 4367 പേരാണ് ഇതുവരേയും അതിര്‍ത്തി വഴി ജില്ലയില്‍ എത്തിയത്. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഇയരുന്നു; 6535 പുതിയ കേസുകള്‍; 15 ദിവസത്തില്‍ സംഭവിച്ചത്?ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കുത്തനെ ഇയരുന്നു; 6535 പുതിയ കേസുകള്‍; 15 ദിവസത്തില്‍ സംഭവിച്ചത്?

കൊവിഡിനിടയിലും മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം; മുന്നില്‍ നദ്ദ; 10 കോടി കത്തുകള്‍കൊവിഡിനിടയിലും മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം; മുന്നില്‍ നദ്ദ; 10 കോടി കത്തുകള്‍

 'സോണിയയേയും രാഹുലിനേയും പ്രിയങ്കയേയും കൊവിഡ് തീരും വരെ ക്വാറന്റൈനിലാക്കണം'! വിവാദം 'സോണിയയേയും രാഹുലിനേയും പ്രിയങ്കയേയും കൊവിഡ് തീരും വരെ ക്വാറന്റൈനിലാക്കണം'! വിവാദം

English summary
Kasargod: Two Babies Are Died While Sleeping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X