കെ സുരേന്ദ്രനെ ഇറക്കിയിട്ടും തിരിച്ചടി;ബദിയടുക്കയിൽ ബിജെപി സീറ്റ് പിടിച്ച് യുഡിഎഫ്
കാസർഗോഡ്: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ബദിയടുക്കയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. പഞ്ചായത്തിലെ 14ാം വാർഡായ പട്ടാജ യുഡിഎഫ് പിടിച്ചെടുത്തു. ബി ജെ പിയുടെ ഉറച്ച വാർഡായിരുന്നു പട്ടാജ. യു ഡി എഫ് സ്ഥാനാർത്ഥിയായ ശ്യാമപ്രസാദാണ് ഇവിടെ വിജയിച്ചത്. കെ സുരേന്ദ്രൻ നേരിട്ട് പ്രചരണത്തിന് എത്തിയിട്ട് പോലും മണ്ഡലം കൈവിട്ട് ബി ജെ പിക്ക് ഞെട്ടലായിരിക്കുകയാണ്.

കഴിഞ്ഞ തവണ 150 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബി ജെ പി ഇവിടെ വിജയിച്ചത്. എന്നാൽ ഇത്തവണ 38 വോട്ടിനാണ് യു ഡി എഫ് വാർഡ് പിടിച്ചെടുത്തത്. ബി ജെ പി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
ജില്ലയിൽ 5 വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 3 എണ്ണത്തിൽ എൽ ഡി എഫും രണ്ടെണ്ണത്തിൽ യു ഡി എഫും ജയിച്ചു. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ (വാർഡ്11) എൽഡിഎഫ് സ്ഥാനാർത്ഥി എൻ. ഇന്ദിര (സി പി എം) ആണ് ജയിച്ചത്. 464 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ജി എച്ച് എസ് എസ് ബല്ലാ ഈസ്റ്റ് തെക്കേ കെട്ടിടത്തില്‍ നടന്ന വോട്ടെടുപ്പില്‍ 84.3 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ
എൻ ഇന്ദിര 701 വോട്ട്, യൂ ഡി എഫ് സ്ഥാനാർത്ഥി പി നാരായണി (ഐ എൻസി ) 237 വോട്ട്, ബി ജെ പി സ്ഥാനാർത്ഥി എം എ രേഷ്മ 72 വോട്ട് എന്നിങ്ങനെയാണ് മറ്റ് സ്ഥാനാർത്ഥികൾ നേടിയത്. കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. ജാനകിക്കുട്ടിയുടെ മരണത്തെ തുടർന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.ആകെ വോട്ട് 1158. പോൾ ചെയ്തത് 1010.
കള്ളാര്‍ പഞ്ചായത്തില്‍ ആടകം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ സണ്ണി എബ്രഹാം ഓണശേരി 34 വോട്ടിനാണ് വിജയിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ജോസ് ആനിമൂട്ടില്‍ വിശ്വമത്തിലായതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പള്ളിക്കര പഞ്ചായത്ത് 19-ാം വാർഡിൽ സമീറ അബാസ് (ഐയുഎം എൽ )വിജയിച്ചു. 831 വോട്ടുകൾ നേടിയാണ് സമീറ ജയിച്ചത്.ബി ജെ പി സ്ഥാനാർത്ഥി ഷൈലജ 12 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി റഷീദ 235 വോട്ടുകളുമാണ് നേടിയത്.വോട്ടെടുപ്പില്‍ 57. 14 ശതമാനം പോളിങ് രേഖപ്പെടുത്തി.891 പുരുഷന്‍മാരും 995 സത്രീകളുമായി 1886 വോട്ടർമാരാണുള്ളത്. 1078 വോട്ടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.461 പുരുഷന്‍മാരും 617 സത്രീകളുമാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.വനിത സംവരണം വാർഡായിരുന്നു പള്ളിപ്പുഴ.
കുമ്പള പഞ്ചായത്തിലെ പെര്‍വാഡില്‍ എല്‍ഡിഎഫിന്റെ എസ് അനില്‍ കുമാര്‍ 189 വോട്ടിനാണ് വിജയിച്ചത്.












Click it and Unblock the Notifications