കാറിൽ തോക്കും തിരകളും വടിവാളും ; പ്രതികളെ കൈയ്യോടെ പൊക്കി പോലീസ്
കാസർഗോഡ്; വഴിയരികിൽ നിർത്തിയിട്ട കാറിൽ നിന്ന് തോക്കും തിരകളും വടിവാളും കണ്ടെടുത്തു.ആരിക്കാടി രണ്ടാം ഗേറ്റിനടുത്ത് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു കാറില് നിന്ന് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കുമ്പള ആരിക്കാടി പികെ നഗർ കൊപ്പളം കുന്നിൽ മുഹമ്മദ് ഉസ്മാൻ (ഉണ്ട ഉസ്മാൻ 34), ബംബ്രാണ ബന്നംകുളത്തെ ബി.അബ്ദുൽ ജലീൽ (ജല്ലു-22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് പോലീസ് സംഘം പട്രോളിംഗിനിറങ്ങിയത്. സംശാസ്പദമായ രീതിയിൽ കാർ കണ്ടെതോടെയാണ് പരിശോധന നടത്തുകയായിരുന്നു. ഇതോടെ കാറിൽ ഉണ്ടായിരുന്ന പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പ്രത്യേക പോലീസ് സംഘം വീടുകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Recommended Video
കാറിൽ നിന്ന് അമേരിക്കൻ നിർമിത കൈത്തോക്കും മരപിടിയുള്ള രണ്ടു വടിവാളും 4 തിരകളും ഒരു തിരയുടെ കവറുമാണ് കണ്ടെത്തിയത്. ഇവ കൂടുതൽ പരിശോധനയക്കായി കണ്ണൂരിലെ ഫോറൻസിക് ലാബിൽ അയച്ചതായി സിഐ പി പ്രമോദ് പറഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ ഉസ്മാൻ കൊലപാതക ശ്രമം ഉൾപ്പെടെ 8 കേസുകളിലെ പ്രതിയാണ്. ഇയാൾക്കെതിരെ നേരത്തേ കാപ്പ ചുമത്തിയിരുന്നു. മറ്റൊരു പ്രതിയായ അബ്ദുൽ ജലീലും കൊലക്കേസിലെ പ്രതിയാണ്.












Click it and Unblock the Notifications