കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുതിച്ചൊഴുകുന്ന ചാലിലേക്ക് സ്‌കൂട്ടറുമായി വീണു... വനിതാ കളക്ഷന്‍ ഏജന്റിന് സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

നീലേശ്വരം: കുലം കുത്തിയൊഴുകുന്ന ചാലിന്റെ സൈഡിലൂടെ പോകുമ്പോള്‍ ഒരിക്കലും സുനിത വിചാരിച്ച് കാണില്ല ഇതൊന്നും സംഭവിക്കുമെന്ന്. അത്രയേറെ ഭീകരമായ കാര്യമാണ് നടന്നത്. സത്യം പറഞ്ഞാല്‍ സുനിതയുടെ പുനര്‍ജന്മമാണ് ഇത്. പണമടയ്ക്കാന്‍ ബാങ്കിലേക്ക് പോകുന്ന വഴിയാണ് സുനിത സ്‌കൂട്ടറുമായി കുലംകുത്തി ഒഴുകുന്ന ചാലിലേക്ക് വീണത്. കളക്ഷന്‍ ഏജന്റാണ് സുനിത. അദ്ഭുതകരമായിട്ടാണ് ഇവര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

1

ഒഴുക്കില്‍പ്പെട്ട് സുനിതയുടെ സ്‌കൂട്ടി ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സുനിത ചാലില്‍ വീണത്. മടിക്കൈ സര്‍വീസ് സഹകരണം എരിക്കുളം ശാഖയിലെ കളക്ഷന്‍ ഏജന്റാണ് ഇവര്‍. വീട്ടില്‍ നിന്ന് ബാങ്കിലേക്ക് പണമടയ്ക്കാന്‍ പോകുന്ന വഴിക്കാണ് മറിഞ്ഞ് വീണത്. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ചാലിന്റെ പാലത്തിലേക്ക് കയറുന്നതിന് തൊട്ട് മുമ്പുള്ള പൊന്തക്കാട്ടിലേക്ക് ചെരിയുകയും അതുവഴി ചാലിലേക്ക് വീഴുകയുമായിരുന്നു.

സുനിത ചാലിലേക്ക് വീഴുന്നത് തൊട്ടുപിന്നാലെയുണ്ടായിരുന്ന പിക്കപ്പ് ജീപ്പിന്റെ ഡ്രൈവര്‍ കണ്ടിരുന്നു. ഇയാളാണ് രക്ഷകനായത്. ഇയാള്‍ വാഹനം നിര്‍ത്തി സുനിതയെ രക്ഷിക്കാനായി ചാലിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരും സ്ഥലത്തെത്തി. സ്‌കൂട്ടറും പണവും രേഖകളും അടങ്ങുന്ന ബാഗും വാഹനത്തിനൊപ്പം ഒഴുക്കില്‍പ്പെട്ടിരുന്നു. ചാലില്‍ നിന്ന് കരയ്ക്ക് കയറിയ സുനിതയെ നീലേശ്വരം സഹകരണ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയാണ് വീട്ടിലേക്ക് പറഞ്ഞയച്ചത്.

Recommended Video

cmsvideo
Super Agent Doval Behind Modi Leh Visit | Oneindia Malayalam

പുഴയിലേക്ക് ഒരുപാട് പേര്‍ വാഹനം കണ്ടെത്താനായി ചാടിയിരുന്നു. ഇവര്‍ ഒരു മണിക്കൂറോളം നേരം തിരച്ചില്‍ നടത്തിയാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. വേനലില്‍ കൃഷി ആവശ്യത്തിന് വെള്ളം കെട്ടി നിര്‍ത്തുന്ന തടയണയാണ് ഇത്. നല്ല ഒഴുക്കുന്ന ചാലില്‍ പത്ത് അടിക്ക് മേല്‍ വെള്ളമുണ്ടായിരുന്നു. സുനിതയുടെ ജീവന്‍ രക്ഷിച്ച ഡ്രൈവര്‍ രാജുവിനെ ഡിവൈഎഫ്‌ഐ ഉപഹാരം നല്‍കി അനുമോദിക്കുകയും ചെയ്തു.

പാലക്കാട്ട് വീണ്ടും കാട്ടാന അവശനിലയില്‍... കീഴ്ത്താടിയില്‍ നീര്‍ക്കെട്ട്, ഓടിയെത്തി ഡോക്ടര്‍മാര്‍!!പാലക്കാട്ട് വീണ്ടും കാട്ടാന അവശനിലയില്‍... കീഴ്ത്താടിയില്‍ നീര്‍ക്കെട്ട്, ഓടിയെത്തി ഡോക്ടര്‍മാര്‍!!

English summary
kasargod: women collection agent fell into river, a driver saved her life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X