കൊടുംക്രൂരത!! 9 കാരിയെ പൊക്കിയെടുത്ത് യുവാവ് നിലത്തെറിഞ്ഞു, സംഭവം മഞ്ചേശ്വരത്ത്
കാസർഗോഡ്: മദ്രസ വിദ്യാർത്ഥിനിയെ എടുത്ത് നിലത്തെറിഞ്ഞ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിക്കാണ് അറസ്റ്റിലായത്. റോഡ് സൈഡിൽ നിൽക്കുകയായിരുന്ന 9 വയസുകാരിയെയാണ് ഇയാൾ നിലത്തെടുത്ത് എറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മഞ്ചേശ്വരം മുദ്യാവറിൽ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. റോഡുവക്കിൽ കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഒരു പ്രകോപനവും കൂടാതെ ഇയാൾ എടുത്തെറിയുകയായിരുന്നു. പിന്നീട് ഒന്നും സംഭവിക്കാത്തത് പോലെ ഇയാൾ നടന്ന് പോയി. കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇപ്പോൾ ഇയാളെ പോലീസ് കസ്റ്റഡയിൽ എടുത്തത്. യുവാവിന് മാനസിക പ്രശ്നം ഉണ്ടോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.












Click it and Unblock the Notifications