കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹോട്ടലിന്റെ ഗേറ്റ് പൂട്ടി ജീവനക്കാരന്‍ സ്ഥലം വിട്ടു... ആംബുലന്‍സിലെത്താന്‍ കഷ്ടപ്പെട്ട് കോവിഡ് രോഗി!

Google Oneindia Malayalam News

കാഞ്ഞങ്ങാട്: നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായ രോഗി ആംബലന്‍സിലെത്താന്‍ നേരിട്ടത് കഷ്ടപ്പാടുകള്‍. ഹോട്ടലിന്റെ ഗേറ്റ് പൂട്ടി ജീവനക്കാരന്‍ പോയതോടെ വളരെ കഷ്ടതകളാണ് ഇയാള്‍ നേരിട്ടത്. ആംബുലന്‍സില്‍ കയറാന്‍ ഗേറ്റ് ചാടിക്കടക്കേണ്ടി വന്നു ഇയാള്‍ക്ക്. ഇതിനിടെ മറിഞ്ഞ് വീണ് യുവാവിനെ സാമാന്യ പരിക്കും പറ്റി. പരിക്ക് അത്ര സാരമുള്ളതല്ല. കഴിഞ്ഞ ദിവസം രാത്രി നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുമ്പിലായിരുന്നു സംഭവം നടന്നത്.

1

സ്വകാര്യ ഹോട്ടലില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു യുവാവ്. കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനാല്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സുകള്‍ നെട്ടോട്ടമോടുകയാണ്. അതുകൊണ്ട് തന്നെ രാത്രി എട്ട് മണിക്കായിരുന്നു യുവാവിനെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് എത്തിയത്. ഈ സമയം ഹോട്ടല്‍ ജീവനക്കാരന്‍ പ്രധാന ഗേറ്റ് പൂട്ടി പോയിരുന്നു. പുറത്തിറങ്ങാനും മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഗേറ്റ് ചാടി ആംബുലന്‍സിലെത്താന്‍ സാഹസം കാണിച്ചത്.

യുവാവിനെ സഹായിക്കാനും ആര്‍ക്കും സാധിക്കുമായിരുന്നില്ല. കാരണം കോവിഡ് പോസിറ്റീവായത് കൊണ്ട് അതിന് സാധ്യമല്ലായിരുന്നു. അതുകൊണ്ടാണ് ഇയാള്‍ക്ക് മതില്‍ ചാടി ആംബലന്‍സിന് അടുത്ത് എത്തേണ്ടി വന്നത്. അതേസമയം കോവിഡ് പോസിറ്റീവായ എസ്‌ഐ യാത്ര ചെയ്ത അതേ പോലീസ് ബസ്സില്‍ മിനുട്ടുകളുടെ മാത്രം വ്യത്യാസത്തില്‍ യാത്ര ചെയ്തത് 24 പ്രതികളും പത്ത് പോലീസുകാരും അടങ്ങുന്ന സംഘം. വലിയ ആശങ്കയിലാണ് ഈ സംഘം.

ഇന്നലെ രാവിലെയാണ് കാസര്‍കോട് സബ് ജയിലില്‍ നിന്ന് രണ്ട് പോലീസ് ബസ്സുകള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പുറപ്പെട്ടത്. ഈ ബസുകളിലാന്ന് രാവിലെ കാലിക്കടവില്‍ നിന്ന് തലപ്പാടിയിലേക്ക് പോലീസ് ഉദ്യോഗസ്ഥരെയും കൊണ്ടുപോയിരുന്നു. ബസില്‍ ഉണ്ടായിരുന്ന കുമ്പള കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ബസ് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ വിവരം ലഭിക്കും മുമ്പ് ബസ് കണ്ണൂരിലെത്തിയിരുന്നു. രണ്ട് ബസ്സുകളിലും സാമൂഹിക അകലം പോലീസുകാര്‍ പാലിച്ചിരുന്നില്ല.

English summary
kasargode: covid positive patient jumped wall to reach ambulance after hotel staff closed gate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X