കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ: സൈക്കിൾ ക്യാമ്പയിൻ, പരിപാടി ബുധനാഴ്ച!

  • By Desk
Google Oneindia Malayalam News

കാസർഗോഡ്: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ച്‌ വരുന്ന സാഹചര്യത്തിൽ ഇതിനെതിരെ സ്‌കൂൾ വിദ്യാർത്ഥികളേയും യുവജനങ്ങളേയും പൊതുജനങ്ങളേയും ബോധവത്കരിക്കുതിനായും സന്ദേശങ്ങൾ പ്രചരിപ്പിക്കുതിനുമായി ജാമിയമിലിയ സെൻട്രൽ യൂണിവേഴ്‌സിറ്റി, ഡൽഹിയിലെ വിദ്യാർത്ഥിയായ അൽ അമീൻ, ശ്രീനഗർ മുതൽ കന്യാകുമരി വരെ സൈക്കിൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കേരളത്തിൽ ഇവർ കേരള വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ വിവിധ ജില്ലയിൽ കൂടി കടുന്നു പോവുകയും വിവിധ സ്‌കൂളുകളിൽ ബോധവൽകരണ ക്ലാസ്സും സംഘടിപ്പിക്കും. എല്ലാ ജില്ലയിലും സൈക്കിൾ ക്യാമ്പയിന് ആവിശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പുരുത്തുതിനായി അതാതു ജില്ലകളിലേ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ കേരളത്തിലേക്ക് പ്രവേശിക്കുന്ന ക്യാമ്പയിൻ കാസർഗോഡ് ജില്ലയിലൂടെ മറ്റ് ജില്ലയിലേക്ക് കടക്കും

-kasarcode-map-

നാളെ രാവിലെ 10 മണിക്ക് ജില്ലയിൽ പര്യടനത്തിന് ഉചിതമായ രീതിയിൽ സ്വീകരണം നൽകുമെന്ന് ജില്ലാ വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു. സൈക്കിൾ ക്യാമ്പയിൻ നടത്തുന്ന അൽ അമീൻ കുട്ടികളുമായി സംവദിക്കുകയും ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്യും. നാളെ എസ്.വി.വി.എച്ച്.എസ്.എസ് മിയാപടവിലാണ് സ്വീകരണം നൽകുന്നത് . തുടർന്ന് എസ്.എസ്.എച്ച്.എസ്.എസ്.കാട്ടുകുക്കെ, ജി.എച്ച്.എസ്.എസ് കാസറഗോഡ് എന്നീ സ്‌കൂളുകളിലും , 28 ന് ജൈമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ , കെ.എസ് അബ്‌ദുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ ഉളിയത്തടുക്ക, കാസറഗോഡ് ഗവണ്മെന്റ് കോളേജ് എന്നി സ്കൂളുകളിലും പരിപാടി നടക്കും.

English summary
kasargode local news cycle campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X