കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗത്തിന് കോവിഡ്, എംഎല്‍എ അടക്കം 10 പേര്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

തൃക്കരിപ്പൂര്‍: കോവിഡ് വ്യാപന ആശങ്കയില്‍ കാസര്‍കോട് ജില്ല. കോവിഡ് വ്യാപനം ഇവിടെ രൂക്ഷമാവുകയാണ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെപി സതീഷ് ചന്ദ്രനും തൃക്കരിപ്പൂര്‍ എംഎല്‍എ എം രാജഗോപാലും അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. പത്തോളം സിപിഎം നേതാക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 19ന് ചെറുവത്തൂര്‍ ഏരിയ കമ്മിറ്റില്‍ ഓഫീസില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തിരുന്നുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇവര്‍ നിരീക്ഷണത്തില്‍ പോയത്.

1

കാസര്‍കോട് ജില്ലയിലെ ചെങ്കള പഞ്ചായത്തില്‍ കോവിഡ് ആശങ്ക വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചു. ജൂലായ് 17ന് പീലാംകട്ടയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വധുവിനും വരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെര്‍ക്കല സ്‌കൂളില്‍ നടന്ന ആന്റിജന്‍ പരിശോധനാ ക്യാമ്പിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്.

അതേസമയം ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരോടും 14 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വീടുകളില്‍ തന്നെയാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്. എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാനും ഇവരോട് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് നിര്‍വ്യാപന മാനദണ്ഡലങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും.

രണ്ട് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമാണിത്. പതിനായിരം രൂപ പിഴയും ലഭിക്കും. ഈ വകുപ്പുകള്‍ ഉപയോഗിച്ച് തന്നെ കേസെടുക്കാനാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് തന്നെ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ കൂടുതല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എംഎല്‍എ അടക്കം നിരീക്ഷണത്തില്‍ കഴിയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ അധികൃതര്‍ നടപ്പാക്കുന്നുണ്ട്.

English summary
kasarkode: 10 cpm leaders including mla in quarantine after a member found covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X