കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർകോട് ജില്ലയിൽ കാവൽ പദ്ധതിക്ക് തുടക്കമായി; ലക്ഷ്യം കുട്ടികളിലെ സ്വഭാവ പരിവർത്തനം!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാവല്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റിന്റെ അധ്യക്ഷതയില്‍ കാര്യവാഹകരുടെ പ്രഥമയോഗം പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ നടന്നു. പരിപാടിയില്‍ കാവല്‍പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ഫിലിപ്പ് തോമസ് നിര്‍വഹിച്ചു. ഡോ.പി കവിത മനോജ് കാവല്‍ പദ്ധതി അവതരണം നടത്തി. ശ്രീനീഷ് എസ് അനില്‍ മോഡല്‍ കേസ് അവതരണം നടത്തി.

<strong>ഖാലിസ്ഥാൻ തീവ്രവാദികൾക്ക് ആയുധം എത്തിച്ചുകൊടുത്തു; മുസഫർ നഗർ സ്വദേശി അറസ്റ്റിൽ!!</strong>ഖാലിസ്ഥാൻ തീവ്രവാദികൾക്ക് ആയുധം എത്തിച്ചുകൊടുത്തു; മുസഫർ നഗർ സ്വദേശി അറസ്റ്റിൽ!!

നിയമവുമായി പൊരുത്തപ്പെടാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മന:ശാസ്ത്രപരമായ പരിരക്ഷയും പിന്‍തുണയും നല്‍കി സ്വഭാവ പരിവര്‍ത്തനം സാധ്യമാക്കി ശരിയായ സാമൂഹ്യജീവിതം നയിക്കാന്‍ അവരെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കാവല്‍. ബാംഗ്ലൂരിലെ നിംഹാന്‍സ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ 9 ജില്ലകളില്‍ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്.

Kaval Project

കേസില്‍ അകപ്പെട്ട കുട്ടികളെ വീണ്ടും കേസില്‍അകപ്പെടാതെ തുടര്‍ പഠനം സാധ്യമാക്കുക, അവരുടെ സാമൂഹ്യ പുനരധിവാസം ഉറപ്പ്വരുത്തുക തുടങ്ങിയവയാണ് കാവല്‍ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് പദ്ധതി ഏകോപിപ്പിക്കുന്നു. ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ മേല്‍നോട്ടം പദ്ധതി നടത്തിപ്പില്‍ ഉണ്ടാവും. കുട്ടികളുമായി ബന്ധപ്പെടുന്ന വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.ജില്ലയില്‍ പദ്ധതി നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനയായ ഹെല്‍ത്ത്ലൈനെ തിരഞ്ഞെടുത്തിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി കാവല്‍ കേഡിനേറ്ററായി സിജോ അംബാട്ടിനേയും, കേസ്വര്‍ക്കറായി ബി അഖില്‍നേയും ഹെല്‍ത്ത് ലൈന്‍ നിയമിച്ചു.

യോഗത്തില്‍ ജെ ജെ ബി അംഗങ്ങളായ അഡ്വ.പി പി മണിയമ്മ, പി കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍, ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധുരി എസ് ബോസ്, സി ഡബ്ലൂ സി മെമ്പര്‍ അഡ്വ. ഫൗസിയ ഷംനാഡ്, സ്പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി പ്രദീപ് കുമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീനാ ഭരതന്‍, പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാ റാണി, ജില്ലാ ലേബര്‍ ഓഫീസര്‍ കെ എ ഷാജു, ഡെപ്യുട്ടി ഡി എം ഒ ഡോ. കെ കെ ഷാന്റി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെവി പുഷ്പ, കാസര്‍കോട് എ ഇ ഒ അഗസ്റ്റിന്‍ ബര്‍നാര്‍ഡ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി എം ശ്രീനിവാസ്,എം ആര്‍ എസ് സീനിയര്‍ സൂപ്രണ്ട് കെ മധുസൂദനന്‍, ചൈല്‍ഡ് ലൈന്‍ നോഡല്‍ കോഡിനേറ്റര്‍ അനീഷ് ജോസ്, ഹെല്‍ത്ത് ലൈന്‍ പ്രോജക്ട് ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പ്രോജക്ട് അസിസ്റ്റന്റ് കെ വി സരിത, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി ബിജു, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ എ ശ്രീജിത്ത്,ഡി സി പി യു കൗണ്‍സിലര്‍ അനു അബ്രഹാം പങ്കെടുത്തു.

English summary
'Kaval project' started in Kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X