കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉദുമ മറിയുമോ? ഇടത് കോട്ടയിൽ പുതുമുഖത്തെ ഇറക്കാൻ കോൺഗ്രസ്,കോട്ടകാക്കാൻ സിപിഎമ്മും

Google Oneindia Malayalam News

കാസർഗോഡ്; 2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ചിൽ മൂന്ന് മണ്ഡലങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്. രണ്ട് മണ്ഡലങ്ങൾ പിടിക്കാൻ യുഡിഎഫിനും സാധിച്ചു. എന്നാൽ ഇക്കുറി ജില്ലയിലെ അഞ്ചിൽ നാല് മണ്ഡലങ്ങളിലും വിജയിക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി.

ജില്ലയിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ ഉദുമയിൽ അട്ടിമറി ലക്ഷ്യം വെച്ച് മികച്ച സ്ഥാനാർത്ഥികളെ തന്നെ ഇറക്കാനാണ് മുന്നണികൾ ഒരുങ്ങുന്നത്. സിപിഎമ്മിന്റെ സിറ്റിംഗ് മണ്ഡലത്തിൽ ശക്തമായ പോരാട്ടം നടത്തിയാൽ കൂടെ പോരുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. വിവരങ്ങളിലേക്ക്

നടി പായേല്‍ സര്‍ക്കാര്‍ ബിജെപിയില്‍ ചേര്‍ന്നു; തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ബംഗാളില്‍ നിന്നുള്ള ചിത്രങ്ങള്‍

പരാജയം രുചിച്ചില്ല

പരാജയം രുചിച്ചില്ല

കാസർഗോഡ് നഗരസഭ , ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, മുളിയാർ, കുറ്റിക്കോൽ എന്നീ ഗ്രാമപഞ്ചായത്തുകളും, ഹോസ്ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ,ഉദുമ, എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ ഉദുമ നിയമസഭാമണ്ഡലം.1991 ൽ പി രാഘവനിലൂടെ മണ്ഡലം പിടിച്ചതിന് പിന്നാലെ ഒരിക്കൽ പോലും ഇവിടെ സിപിഎമ്മിന് പരാജയം രുചിക്കേണ്ടി വന്നില്ല.

കനത്ത പോരാട്ടം

കനത്ത പോരാട്ടം

എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കണ്ണൂർ വിട്ട് ഉദുമയിൽ മത്സരിക്കാനെത്തിയ കെ സുധാകരൻ ഇവിടെ ശക്തമായ മത്സരം കാഴ്ചവെച്ചിരുന്നു.ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 3832 വോട്ടിന് സുധാകരൻ മണ്ഡലത്തിൽ അടിയറവ് പറഞ്ഞു. സിറ്റിംഗ് എംഎൽഎയായ കെ കുഞ്ഞിരാമൻ 66847 വോട്ടികൾക്കായിരുന്നു മണ്ഡലം നിലനിര്‌ത്തിയത്.

പുല്ലൂർ-പെരിയ പഞ്ചായത്ത്

പുല്ലൂർ-പെരിയ പഞ്ചായത്ത്

എന്നാൽ 2011 നേക്കാൾ 7548 വോട്ടിന്റെ കുറവാണ് കുഞ്ഞിരാമൻ നേടിയതെന്നത് സിപിഎമ്മിന് ആശങ്കയ്ക്ക് വക നൽകുന്നുണ്ട്.മാത്രമല്ല ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും സിപിഎമ്മിന് ആശ്വാസ്യമല്ല. മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വിജയിക്കാൻ സാധിച്ചിരുന്നുവെങ്കിലും സിപിഎമ്മിൽ നിന്ന് പുല്ലൂർ-പെരിയ പഞ്ചായത്തുകൾ പിടിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു.

തിരഞ്ഞെടുപ്പിനെ നേരിട്ടത്

തിരഞ്ഞെടുപ്പിനെ നേരിട്ടത്

17 സീറ്റുകളില്‍ ഒൻപത് സീറ്റാണ് ഇവിടെ യുഡിഎഫ് നേടിയത്. കഴിഞ്ഞ തവണ നാല് സീറ്റായിരുന്നു ഇവിടെ യുഡിഎഫിന് ഉണ്ടായിരുന്നത്.ശരത് ലാലിന്റേയും കൃപേഷിന്റെയും കൊലപാതകം ആയുധമാക്കിയായിരുന്നു ഇവിടെ യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

യുഡിഎഫ് വിജയം

യുഡിഎഫ് വിജയം

കൊലപാതകം നടന്ന കല്ല്യോട്ട് ഉൾപ്പെടെയുള്ള വാർഡുകളിലാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. എൽഡിഎഫ് ഏഴും ബിജെപി ഒരു സീറ്റും നേടി. കഴിഞ്ഞ തവണ എൽഡിഎഫിന് 11 സീറ്റുകളായിരുന്നു ഇവിടെ ലഭിച്ചത്.എൽഡിഎഫിനൊപ്പം നിന്ന പഞ്ചായത്ത് ഇരട്ടകൊലയ്ക്ക് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലാണ് യുഡിഎഫിന്റെ കൈകളിലെത്തിയത്.

നിയമസഭ തിരഞ്ഞെടുപ്പിലും

നിയമസഭ തിരഞ്ഞെടുപ്പിലും

ഇക്കുറി പെരിയ ഇരട്ടകൊലപാതകം ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചരണം നയിച്ചത്. സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമർശനമായിരുന്നു യുഡിഎഫ് നടത്തിയത്.വരും നിയമസഭ തിരഞ്ഞെടുപ്പിലും സമാന പ്രചരണം ഉയർത്തിക്കാട്ടി തന്നെയാകും കോൺഗ്രസ് വോട്ട് തേടുക.

ശക്തനായ സ്ഥാനാർത്ഥി

ശക്തനായ സ്ഥാനാർത്ഥി

നിലവിലെ സാഹചര്യത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ മണ്ഡലത്തിൽ മുന്നേറാമെന്ന വിലയിരുത്തൽ കോൺഗ്രസിനുണ്ട്. കോണ്‍ഗ്രസിനായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ കെപിസിസി സെക്രട്ടറി കെ.നീലകണ്ഠന്‍ എന്നിവരുടെ പേരാണ് പട്ടികയിൽ ഉള്ളത്.

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

അതേസമയം സിറ്റിംഗ് എംഎൽഎയായ കുഞ്ഞിരാമൻ ഇവിടെ നിന്ന് മാറി നിന്നേക്കും. ജില്ലാ സെക്രട്ടറി എം.വി.ബാലക‌ൃഷ്ണന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എച്ച്.കുഞ്ഞമ്പു എന്നിവരാണ് മണ്ഡലത്തിൽ സിപിഎം ഇവിടെ പരിഗണിക്കുന്നത്.

 'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക് 'രാഹുൽ ഫാക്ടർ'..'ഞങ്ങളൊന്നും കൂട്ടിയാൽ കൂടില്ല പൊന്നു രാഹുൽജീ';മനോരമ റിപ്പോർട്ടിനെ ട്രോളി ഐസക്

പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍പിസി ജോര്‍ജിനെതിരെ ജോസഫ് വാഴയ്ക്കന്‍? കോട്ടയത്ത് ചിത്രം തെളിയുന്നു, കെസി ജോസഫ് ചങ്ങനാശേരിയില്‍

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
kerala assembly election 2021; CPM may consider new faces in Uduma constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X