കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടതുമുന്നണിക്ക് ബാലികേറാമല: യുഡിഎഫിനെ തുണയ്ക്കുന്ന കാസർഗോഡ് മണ്ഡലം, സാന്നിധ്യമുറപ്പിച്ച് ബിജെപി

Google Oneindia Malayalam News

കാസർഗോഡ്: കേരളത്തിന്റെ വടക്കെ അറ്റത്ത് ചെയ്യുന്ന നിയമസഭാ മണ്ഡലമാണ് കാസർഗോഡ്. കാസർഗോഡ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തിൽ ഒരു മുനിസിപ്പാലിറ്റിയും മൂന്ന് പഞ്ചായത്തുകളും ആറു ഗ്രാമപഞ്ചായത്തുകളുമാണ് കാസർഗോഡ് നിയോജക മണ്ഡലത്തിൽ ഉള്‍പ്പെടുന്നത്. കാസർഗോഡ് മുനിസിപ്പാലറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂർ, ചെങ്കള, കാറഡുക്ക, മുളിയാർ, മൊഗ്രാൽ പുത്തൂർ, മധൂർ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് അവ.

മിസ്സിസ് ഇന്ത്യ ക്യൂൻ സൗത്ത് സൗന്ദര്യ മത്സരത്തിൽ കേരളത്തിലെ വിജയിയായി ഡോ. അലീന തോമസ്മിസ്സിസ് ഇന്ത്യ ക്യൂൻ സൗത്ത് സൗന്ദര്യ മത്സരത്തിൽ കേരളത്തിലെ വിജയിയായി ഡോ. അലീന തോമസ്

യുഡിഎഫ് ശക്തി കേന്ദ്രം എന്നതിലുപരി ലീഗിന് കാര്യമായ വേരോട്ടമുള്ള പ്രദേശമാണിത്. അതേ സമയം ബിജെപിക്കും ശക്തമായ സാന്നിധ്യമുണ്ട് ഈ പ്രദേശത്ത്. ഇടതുപക്ഷം/സിപിഐഎം സാന്നിധ്യം ഉണ്ടെങ്കിലും നിയമസഭാ തിരെഞ്ഞെടുപ്പിൽ വിജയം എന്നും അകലെയാണ്. മണ്ഡലത്തിന്റെ ചരിത്രത്തിൽ യുഡിഎഫിനൊപ്പമാണ് ഈ മണ്ഡലം. എന്നാൽ അടുത്ത കാലത്തായി ബിജെപിയുടെ സാന്നിധ്യം ശക്തമാണ്. യുഡിഎഫ് കാസര്‍ഗോഡ് സീറ്റ് ലീഗിന് കൊടുക്കാറുള്ളത് പോലെ മുസ്ലിം ലീഗിനാണ് എൽഡിഎഫും ഈ സീറ്റ് നൽകിവരുന്നത്. മുൻമന്ത്രി സിടി അഹമ്മദ് അലി തുടര്‍ച്ചയായി ഏഴു തവണ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട്.

congres-15201

കാസർഗോഡ് മണ്ഡലത്തിൽ കാര്യമായ ഇടതുപക്ഷ വോട്ടുകൾ മുസ്ലിംലീഗ് സ്ഥാനാർത്ഥിക്ക് നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. 2014 ലോകസഭാ തിരഞ്ഞെടുപ്പിലും കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ് എത്തിയത്, അതും വളരെ കുറഞ്ഞ വോട്ടിന്. ഇതുവരെയുള്ള കണക്കുകൾ വച്ച് നോക്കിയാൽ കാസർഗോഡ് മണ്ഡലം ഇടതുപക്ഷത്തിന് എപ്പോഴും ബാലികേറാമലയാണ്.

മഞ്ചേശ്വരം തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയാൽ ഇടതുമുന്നണിയ്ക്ക് വിജയസാധ്യതയുണ്ടെകിലും കാസർഗോഡ് മണ്ഡലത്തിൽ ഇടതുപക്ഷത്തിന് പ്രതീക്ഷയില്ലെന്ന സൂചനയാണ്. എന്നാൽ ബിജെപിയാണ് മണ്ഡലങ്ങളിൽ വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമം നടത്തുന്നത്. ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൌണ്ട് തുറക്കുമെന്ന് വിശ്വസിക്കുന്ന മണ്ഡലങ്ങളുടെ ഗണത്തിൽപ്പെടുത്താവുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കാസർഗോഡ്. മുസ്ലിം ലീഗിന് ഇപ്പോഴും വിജയ സാധ്യതയുള്ള മണ്ഡലമാണിത്.

English summary
Kerala Assembly election 2021: History of Kasargod constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X