കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രി പിണറായി വിജയന്‍ കലിതുള്ളുന്നത് ദുഷ്ടജന സമ്പർക്കം കൂടിയതിനാൽ: കെ സുരേന്ദ്രൻ

Google Oneindia Malayalam News

കാസർകോട് : ദുഷ്ടജന സമ്പർക്കം കൂടിയതു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നല്ല ആളുകളെ കാണുമ്പോൾ കലിതുള്ളുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇ ശ്രീധരനെ കുറിച്ചുള്ള പരാമർശം ഇതാണ് കാണിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തുകാരെയും ഡോളർ കടത്തുകാരേയും മാഫിയാ സംഘങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസിലിരുത്തി അദേഹം ഭരണം കൊണ്ടുപോയപ്പോൾ ഇ.ശ്രീധരനെ പോലെയുള്ള ആളുകൾ നാടിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ്.

അതുകൊണ്ടാണ് ഇ.ശ്രീധരനെ കാണുമ്പോൾ മുഖമന്ത്രിയ്ക്ക് കലി വരുന്നതും കള്ളക്കടത്തുകാരേയും ഡോളർ കടത്തുകാരേയും അഴിമതിക്കാരേയും കാണുമ്പോൾ അനുഭാവം തോന്നുന്നതും. മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമലയുടെ കാര്യത്തിൽ മുഖ്യമന്ത്രി അഴകൊഴമ്പൻ നയമാണ് സ്വീകരിക്കുന്നത്. ശബരിമല വിഷയത്തിൽ നേരത്തെയുള്ള സമീപനം തന്നെയാണോ ഇപ്പോഴും ഉള്ളത് എന്നെങ്കിലും പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.

 ksurendran

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഒളിച്ചുകളി തുടരുകയാണ്. കേന്ദ്ര ഏജൻസികൾക്ക് എതിരെ കേസ് എടുപ്പിക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. മുഖ്യമന്ത്രിക്ക് സത്യം പുറത്തു വരുമെന്നുള്ള ഭയമാണ്. അഴിമതിക്കാരുടെ സർക്കാരാണ് അധികാരത്തിൽ ഇരിക്കുന്നത്. അഴിമതി തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം. ധർമ്മത്ത് മുഖ്യമന്ത്രിയ്ക്കെതിരെ കോൺഗ്രസ്സ് നിർത്തിയിരിക്കുന്നത് അപ്രധാന സ്ഥാനാർത്ഥിയെയാണ്.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂടുകൂടുന്നു, ചിത്രങ്ങള്‍ കാണാം

എന്ത് പ്രതിപക്ഷ ധർമ്മമാണ് കേരളത്തിൽ കോൺഗ്രസ്സ് നിർവ്വഹിക്കുന്നത്. പ്രതിപക്ഷം എന്ന നിലയിൽ യുഡിഎഫ് പരാജയമാണ്. നിർഗ്ഗുണ പരബ്രഹ്മ പ്രതിപക്ഷമാണ് കേരളത്തിലേത്. പിണറായി വിജയൻ സർക്കാരിനെ രക്ഷപ്പെടുത്താനാണോ കോൺഗ്രസ്സ് ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.

ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..

മോഡേൺ ഡ്രസ്സിൽ കിടിലൻ ലുക്കുമായി ലൌലി സിംഗ്... ചിത്രങ്ങൾ കാണാം..

Recommended Video

cmsvideo
Election 2021-ശൈലജ ടീച്ചറുടെ സ്വന്തം മട്ടന്നൂർ, ഇടതിന്റെ ഉരുക്കുകോട്ട | Oneindia Malayalam

English summary
kerala assembly election 2021: K Surendran slams Chief Minister Pinarayi Vijayan on E Sreedharan criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X