• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ?; മണ്ഡലം കൈവിടില്ലെന്ന് ലീഗ്..അട്ടിമറി പ്രതീക്ഷിച്ച് സിപിഎം

കാസർഗോഡ്; നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് കേരളത്തിന്റെ വടക്കേയറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വം. ഓരോ തിരഞ്ഞെടുപ്പിലും ബിജെപി അക്കൗണ്ട് തുറക്കും എന്ന പ്രതീതി സൃഷ്ടിക്കുന്ന മണ്ഡലത്തിൽ ഇക്കുറിയും ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വേദിയൊരുങ്ങുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 89 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം ഇക്കുറി എന്ത് വിലകൊടുത്തും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ഇവിടെ. എന്നാൽ ലീഗിന്റെ പൊന്നാവുരം കോട്ടയായ മണ്ഡലത്തിൽ ഇത്തവണ അട്ടിമറികൾ ഉണ്ടാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

cmsvideo
  മഞ്ചേശ്വരത്ത് ബിജെപിക്ക് ജയം ഉറപ്പിക്കാമോ | Oneindia Malayalam
  ആദ്യ വിജയം

  ആദ്യ വിജയം

  മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ മഞ്ചേശ്വരം നിയമസഭാ മണ്ഡലം.1957 ൽ ഉമേഷ് റാവു എന്ന സ്വതന്ത്ര്യ സ്ഥാനാർത്ഥിയെ വിജയിപ്പിച്ച മഞ്ചേശ്വരം ഏഴ് തവണ മുസ്ലീം ലീഗിനേയും ഒരു തവണ കോൺഗ്രസിനേയും പിന്തുണച്ചു.

  1965 ലായിരുന്നു ആദ്യമായും അവസാനമായും ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ഇവിടെ നിന്ന് ജയിച്ച് കയറിയത്,മഹാബല ഭണ്ഡാരി.

  എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

  എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

  സിപിഐ രണ്ടു തവണയും (1980, 1982 ഡോ എ സുബ്ബറാവു) സിപിഎമ്മിനും ഒരു തവണയും മണ്ഡലത്തിൽ നിന്ന് ജയിക്കാനായി. 87 മുതൽ യുഡിഎഫിന്റെ തേരോട്ടമായിരുന്നു ഇവിടെ. മുസ്ലീം ലീഗിന്റെ ചെർക്കളം അബ്ദുള്ളയിലൂടെ 2001 വരെ യുഡിഎഫ് ഇവിടെ വിജയം ആവർത്തിച്ചു. എന്നാൽ 2006 ൽ സിഎച്ച് കുഞ്ഞമ്പുവിലൂടെ സിപിഎം മണ്ഡലത്തിൽ അട്ടിമറി വിജയം നേടി.

  നേരത്തേ സിപിഐ ആധിപത്യമുള്ള മണ്ഡലമായിരുന്നുവെങ്കിലും നിലവിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ് ഇവിടെ.

  അക്കൗണ്ട് തുറക്കാനാകാതെ

  അക്കൗണ്ട് തുറക്കാനാകാതെ

  അതേസമയം 1987 മുതൽ നടന്ന ഏഴു തിരഞ്ഞെടുപ്പുകളിലും ബിജെപി ഇവിടെ രണ്ടാം സ്ഥാനത്താണ്. എന്നാൽ പലതവണ രണ്ടാമതെത്തിയിട്ടും മണ്ഡലം പിടിക്കാൻ ഇതുവരേയും സാധിക്കാത്ത ഏക പാർട്ടിയും ബിജെപി തന്നെ. 2016 ൽ കൊണ്ടുപിടിച്ച പ്രചരണം കാഴ്ചവെച്ചിട്ടും 89 വോട്ടുകൾക്ക് ബിജെപിയുടെ കെ സുരേന്ദ്രൻ മണ്ഡലത്തിൽ പരാജയപ്പെട്ടു.

  2019 ലെ ഉപതിരഞ്ഞെടുപ്പ്

  2019 ലെ ഉപതിരഞ്ഞെടുപ്പ്

  മുസ്ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖിന് 56,870 വോട്ടും സുരേന്ദ്രന് 56,781 വോട്ടുമായിരുന്നു ലഭിച്ചത്. 2006 ല്‍ അട്ടിമറി വിജയം നേടിയ സി പി എമ്മിന്റെ സി എച് കുഞ്ഞമ്പുവിന് 42,565 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നേരിയ വ്യത്യാസത്തിലുള്ള പരാജയത്തിനെതിരെ പിന്നീട് ബിജെപി കോടതി കയറിയിരുന്നു. എന്നാൽ ഹർജിയിൽ തിരുമാനം ആകുന്നതിന് മുൻപ് സിറ്റിംഗ് എംഎൽഎയായ റസാഖ് മരിക്കുകയും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്തു.

  ലീഗിന് അനുകൂലമല്ല

  ലീഗിന് അനുകൂലമല്ല

  ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലായിരുന്നു ലീഗ് സ്ഥാനാർത്ഥിയായ എംസി കമറുദ്ദീൻ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ഇത്തവണ പക്ഷേ മണ്ഡലത്തിൽ ലീഗിന് അനുകൂലമല്ല കാര്യങ്ങൾ. നിക്ഷേപ തട്ടിപ് കേസിൽ എംസി കമറുദ്ദീന്റെ അറസ്റ്റ് പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കമറുദ്ദീന് പകരം ശക്തമായ സ്ഥാനാർത്ഥിയെ തേടുകയാണ് ലീഗ്.

  പ്രതീക്ഷയോടെ സിപിഎം

  പ്രതീക്ഷയോടെ സിപിഎം

  എന്നാൽ ലീഗിന്റെ കുത്തക തകർത്ത് 2006 ൽ നേടിയ വിജയം മണ്ഡലത്തിൽ ആവർത്തിക്കാനാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ലീഗിന് മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച എന്നീ പഞ്ചായത്തുകള്‍ നഷ്ടമായതും എല്‍ഡിഎഫിന്റെ പ്രതീക്ഷ ഇവിടെ ഉയർത്തുന്നുണ്ട്.ന്യൂനപക്ഷ വോട്ടുകൾ പരമാവധി നേടിയെടുക്കാനുള്ള നീക്കത്തിലാണ് ഇവിടെ മുന്നണി.

  മണ്ഡലം പിടിക്കാമെന്ന്

  മണ്ഡലം പിടിക്കാമെന്ന്

  അതേസമയം ഇക്കുറി മണ്ഡലത്തിൽ അക്കൗണ്ട് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2016 ൽ കടുത്ത പോരാട്ടം കാഴ്ച വെച്ച കെ സുരേന്ദ്രനെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ബിജെപി നേതാക്കൾ ഉയർത്തുന്നത്. എന്നാൽ സുരേന്ദ്രനെ മത്സരിപ്പിക്കുന്നതിനോട് അനുകൂല നിലപാടല്ല ദേശീയ നേതൃത്വത്തിന്. ഇതോടെ ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്ത്,വടക്കൻ മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് പി.സുരേഷ്കുമാർ ഷെട്ടി എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ട്.

  89 വോട്ടിന് നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ സുരേന്ദ്രൻ തന്നെ?;സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് നേതാക്കൾ

  മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് ശ്രീധരൻ പിള്ള ചെങ്ങന്നൂരിലേക്ക്? മത്സരിക്കാൻ താത്പര്യം അറിയിച്ചു?

  English summary
  kerala assembly election 2021;manjeswaram assembly constituency election history
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X