കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേശ്വരത്ത് സര്‍പ്രൈസ് ഒരുങ്ങുന്നു, കമറുദ്ദീന് പകരം അഷ്‌റഫ് വന്നേക്കും, ലീഗിന്റെ നീക്കം ഇങ്ങനെ

Google Oneindia Malayalam News

കാസര്‍കോട്: മഞ്ചേശ്വരത്ത് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ മുസ്ലീം ലീഗ്. എംസി കമറുദ്ദീന്‍ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ് സിപിഎം പ്രചാരണമായുധമാക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. ബിജെപിയുടെ കടുത്ത വെല്ലുവിളി ഇവിടെ നേരിടുന്നുണ്ട്. ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് ലീഗിന്റെ ശ്രമം. മണ്ഡലത്തില്‍ നിന്ന് തന്നെയുള്ളയാളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നാണ് ലീഗിനുള്ളില്‍ ഇപ്പോഴെടുത്ത തീരുമാനം. ഇവിടെ പ്രധാന എതിരാളി ബിജെപിയാണ്.

1

കമറുദ്ദീന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ലീഗിന് ബാധ്യതയാണ്. തിരഞ്ഞെടുപ്പ് രംഗത്ത് അദ്ദേഹം ഉണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളും ലീഗ് നടത്തും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മികച്ച ഭൂരിപക്ഷം ലീഗിനുണ്ടായിരുന്നു. യുഡിഎഫിന് ആകെ തിരിച്ചടിയുണ്ടായിട്ടും ഇത്തരമൊരു നേട്ടം ഉണ്ടായത് ലീഗിന് ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സാഹചര്യം ആയിരിക്കില്ലെന്ന് ലീഗ് ഭയപ്പെടുന്നുണ്ട്. ബിജെപി എപ്പോഴും മുന്നേറ്റം നടത്താറുള്ള മണ്ഡലമാണ് ഇത്. അതുകൊണ്ട് ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ ഇവിടെ ലീഗ് മത്സരിപ്പിക്കും.

എകെഎം അഷ്‌റഫിനെയാണ് ഇവിടെ മത്സരിക്കാനാണ് ലീഗ് ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് ആദ്യം പരിഗണിച്ചിരുന്നത് അഷ്‌റഫിനെയായിരുന്നു. കമറുദ്ദീന്‍ വേണ്ടി സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു അഷ്‌റഫ്. എംഎസ്എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു അഷ്‌റഫ്. പിന്നീട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. അഷ്‌റഫിനുള്ള ജനസമ്മിതിയിലാണ് ലീഗിന്റെ നോട്ടം. അഷ്‌റഫ് ജനുവരിയുടെ തുടക്കം മുതല്‍ തന്നെ മണ്ഡലത്തില്‍ സജീവമാണ്. ജയം പിടിക്കുക തന്നെയാണ് ലീഗ് ലക്ഷ്യമിടുന്നത്.

അതേസമയം അഷ്‌റഫിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തില്‍ ലീഗ് എത്തിയിട്ടില്ല. എന്‍എ നെല്ലിക്കുന്നിനെയും പരിഗണിക്കുന്നുണ്ട്. മഞ്ചേശ്വരത്ത് കാന്തപുരത്തിന് താല്‍പര്യമുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചനയുണ്ട്. വനിതാ സ്ഥാനാര്‍ത്ഥിയെ ഇറക്കി മണ്ഡലം പിടിക്കാനും നീക്കമുണ്ട്. ഇവിടെ ഇടതുപക്ഷം അടക്കം ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് വോട്ട് ചെയ്യാറുണ്ട്. 2006ല്‍ സിപിഎം വിജയിച്ച മണ്ഡലമായിരുന്നു ഇത്. ലീഗ് പിന്നീട് ഇത് പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ പക്ഷേ ലീഗിന് വോട്ട് ചെയ്യാന്‍ സിപിഎം തയ്യാറാവുമോ എന്ന് വ്യക്തമല്ല. നേരത്തെ ഉപതിരഞ്ഞെടുപ്പിലാണ് ഇവിടെ കമറുദ്ദീന്‍ വിജയിച്ചത്. 7923 വോട്ടുകള്‍ക്കായിരുന്നു ജയം.

കയ്യകലത്ത് ഭാഗ്യം; 1.15 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?

English summary
kerala assembly election 2021: muslim league may consider akm ashraf in manjeswaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X