കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎം ഷാജിയെ ലീഗ് കൈവിടില്ല; അഴിക്കോടിന് പകരം ഈ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നീക്കം

Google Oneindia Malayalam News

കാസര്‍കോട്: സമീപ കാലത്തൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിക്ക് നടുവില്‍ നിന്നുകൊണ്ടാണ് മുസ്ലിം ലീഗ് ഈ നിമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുന്നത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേശില്‍ മഞ്ചേശ്വം എംഎല്‍എ എംസി കമറുദ്ധീനും പാലാരിവട്ടം അഴിമതി കേസില്‍ കളമേശ്ശേരി എംഎല്‍എയും മുന്‍ മന്ത്രിയുമായി വികെ ഇബ്രാഹീം കുഞ്ഞും ജയിലില്‍ കഴിയുകയാണ്. അഴീക്കോട് എംഎല്‍എ കെഎം ഷാജിയും ആരോപണങ്ങള്‍ക്ക് നടുവിലാണ്. ഈ സാഹചര്യത്തില്‍ കമറുദ്ധിനേയും ഇബ്രാഹീം കുഞ്ഞിനേയും വീണ്ടും മത്സരിപ്പിക്കേണ്ടെന്ന കാര്യത്തില്‍ ലീഗില്‍ ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്. എന്നാല്‍ കെഎം ഷാജിയുടെ കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്.

കെഎം ഷാജിക്കെതിരായി

കെഎം ഷാജിക്കെതിരായി

അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണമാണ് കെഎം ഷാജിക്കെതിരായി ഉയര്‍ന്നത്. പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം പ്രാദേശിക നേതാക്കളാണ് എംഎല്‍എയ്ക്കെതിരായ ഈ ആരോപണം ഉയര്‍ത്തിയതെന്നതാണ് ശ്രദ്ധേയം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന ഷാജിയെ അനധികൃത സ്വന്ത് സമ്പാദന കേസില്‍ ഇഡിയും ചോദ്യം ചെയ്തിരുന്നു.

അഴീക്കോടിന് പകരം

അഴീക്കോടിന് പകരം

ഈ സാഹചര്യത്തില്‍ കെഎം ഷാജിയെ മത്സര രംഗത്ത് നിന്നും മാറ്റി നിര്‍ത്തണമെന്ന അഭിപ്രായം ലീഗില്‍ ശക്തമായിരുന്നു. എന്നാല്‍ യുവനേതാക്കളില്‍ ശ്രദ്ധേയനായ കെഎം ഷാജിയെ മാറ്റി നിര്‍ത്തുന്നതിനെതിരെ മറുവിഭാഗവും ശക്തമായി രംഗത്ത് വന്നു. ഇതോടെ അഴീക്കോട് അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തിലേക്ക് ഷാജിയെ പരിഗണിക്കാന്‍ ലീഗ് ആലോചിക്കുകയായിരുന്നു.

സിപിഎം ശക്തി കേന്ദ്രം

സിപിഎം ശക്തി കേന്ദ്രം

ലീഗ് പ്രാദേശിക നേതൃത്വത്തിന്‍റെ എതിര്‍പ്പും ഷാജിയെ മണ്ഡലം മാറ്റുന്നതില്‍ നിര്‍ണ്ണായകമായി. ഇടത് പക്ഷത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള അഴീക്കോട് മണ്ഡലം ശക്തമായ മത്സരത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഷാജിയിലൂടെ യുഡിഎഫ് ജയിച്ചിരുന്നത്. 2006 ൽ 29,468 വോട്ടിനു സിപിഎം ജയിച്ച അഴീക്കോട്, 493 വോട്ടിനായിരുന്നു കെഎം ഷാജി വിജയിച്ചത്. പരാജയപ്പെട്ടത് സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന പ്രകാശന്‍

നികേഷ് കുമാര്‍ എത്തിയിട്ടും

നികേഷ് കുമാര്‍ എത്തിയിട്ടും

2016 ല്‍ എല്‍ഡിഎഫിന് വേണ്ടി മാധ്യമ പ്രവര്‍ത്തകനും എംവി രാഘവന്‍റെ മകനുമായ എംവി നികേഷ് കുമാര്‍ മത്സരത്തിന് എത്തിയിട്ടും ലീഡ് രണ്ടായിരത്തിന് മുകളില്‍ ഉയര്‍ത്താന്‍ കെഎം ഷാജിക്ക് സാധിച്ചു. എന്നാല്‍ ഇത്തവണ ഭൂരിപക്ഷ സമുദായത്തില്‍ നിന്നും ഒരാള്‍ വന്നാല്‍ മാത്രമെ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന വാദമാണ് യുഡിഎഫില്‍ ലീഗ് ഉയര്‍ത്തുന്നത്. കെഎം ഷാജിയെ മണ്ഡലത്തില്‍ നിന്നും മാറ്റാനുള്ള തന്ത്രമായും ഇതിനെ വിലയിരുത്തുന്നു.

കണ്ണൂരില്‍ സതീശന്‍ പാച്ചേനി

കണ്ണൂരില്‍ സതീശന്‍ പാച്ചേനി

അഴീക്കോട് ഏറ്റെടുത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന കണ്ണൂര്‍ വിട്ട് തരണമെന്നായിരുന്നു ലീഗിന്‍റെ ആവശ്യം. ന്യൂനപക്ഷ വിഭാഗത്തിന് കൂടുതല്‍ സ്വാധീനമുള്ള കണ്ണൂര്‍ മണ്ഡലത്തില്‍ ലീഗ് മത്സരിച്ചാല്‍ കൂടുതല്‍ വിജയ സാധ്യതയുണ്ടെന്നും ലീഗ് അവകാശപ്പെടുന്നു. എന്നാല്‍ കണ്ണൂര്‍ മണ്ഡലം വിട്ട് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി തന്നെ ഇവിടെ വീണ്ടും മത്സരിച്ചേക്കും.

ഷാജി കാസര്‍കോട്ടേക്ക്

ഷാജി കാസര്‍കോട്ടേക്ക്

കണ്ണൂര്‍ കിട്ടില്ലെന്ന് ഉറപ്പോയതോടെ ഷാജിയെ കണ്ണൂര്‍ ജില്ലയ്ക്ക് പുറത്ത് മത്സരിപ്പിക്കാനാണ് ലീഗിന്‍റെ നീക്കം. കാസര്‍കോട് മണ്ഡലമാണ് ലീഗിന്‍റെ പ്രഥമ പരിഗണനയില്‍ ഉള്ളത്. ഉറച്ച മണ്ഡലമായ കാസര്‍കോട് ഷാജിയെ പരിഗണിക്കുമ്പോള്‍ അഴീക്കോടേയ്ക്ക് പുതുമുഖത്തെ കൊണ്ടുവരനാണ് ലീഗ് നീക്കം. സാധ്യതാ പട്ടികയില്‍ മുന്‍തൂക്കം കരീ ചേലേരിക്കാണ്.

ഉറച്ച ലീഗ് മണ്ഡലം

ഉറച്ച ലീഗ് മണ്ഡലം

1977 മുതല്‍ തുടര്‍ച്ചയായി പത്ത് തവണ ലീഗ് വിജയിച്ച് വരുന്ന മണ്ഡലമാണ് കാസര്‍കോട്. 2016 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയിലെ രവീശ തന്ത്രി കുണ്ടാറിനെതിരെ 8607 വോട്ടുകള്‍ക്കായിരുന്നു മുസ്ലിം ലീഗിന്‍റെ വിജയം. ലീഗില്‍ നിന്ന് മത്സരിച്ച എന്‍എ നെല്ലിക്കുന്നിന് 64727 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രവീശ തന്ത്രി കുണ്ടാറിന് 56120 വോട്ടുകളും മൂന്നാമത് എത്തിയ ഇടത് സ്ഥാനാര്‍ത്ഥിക്ക് 21615 വോട്ടുകളും ലഭിച്ചു.

കെഎം ഷാജിയുടെ താല്‍പര്യം

കെഎം ഷാജിയുടെ താല്‍പര്യം

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മണ്ഡലത്തില്‍ മേല്‍ക്കൈ. രണ്ടാം സ്ഥാനത്തുള്ള ബിജെപിയേക്കാള്‍ പതിമൂന്നായിരത്തിലേറെ വോട്ടുകള്‍ നേടാന്‍ യുഡിഎഫിന് സാധിച്ചിരുന്നു. ജില്ല മാറി മത്സരിക്കുന്നതിലെ കെഎം ഷാജിയുടെ താല്‍പര്യം മുസ്ലീം ലീഗ് നേതൃത്വം ആരാഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മഞ്ചേശ്വരത്ത് മാറ്റം

മഞ്ചേശ്വരത്ത് മാറ്റം

കെഎം ഷാജി വരികയാണെങ്കില്‍ കഴിഞ്ഞ രണ്ട് തവണയായി കാസര്‍കോട് നിന്നും വിജയിച്ച എന്‍എ നെല്ലിക്കുന്ന് ഇത്തവണ മത്സര രംഗത്ത് നിന്നും മാറി നിന്നേക്കും. അല്ലെങ്കില്‍ കമറുദ്ദീന് പകരമായി മഞ്ചേശ്വരത്തേക്ക് എന്‍എ നെല്ലിക്കുന്നിനെ മാറ്റിയേക്കും. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് ടിഇ അബ്ദുള്ളയുടെ പേരും കാസര്‍കോടേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉണ്ട്.

മത്സരം ശക്തമാവണം

മത്സരം ശക്തമാവണം

സാമ്പത്തിക വഞ്ചനാക്കേസിൽ ജയിലിൽ കഴിയുന്ന എം.സി. കമറുദ്ദീൻ എംഎൽഎയെ മഞ്ചേശ്വരത്ത് ഇത്തവണ മത്സരിപ്പിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ ഏഴായിരത്തിലേറെ വോട്ടിന് ജയിച്ച മണ്ഡലത്തില്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ലീഡ് മുവായിരത്തിലേക്ക് താണിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടേയും ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാനാണ് ലീഗ് തീരുമാനം

ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
kerala assembly election 2021; Muslim League may field KM Shaji from Kasargod constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X