• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അധികാരത്തിൽ വന്നാൽ പ്രഥമ പരിഗണന കാസർഗോഡ് മെഡിക്കൽ കോളേജിന്: രമേശ് ചെന്നിത്തല

  • By Desk

കാഞ്ഞങ്ങാട്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പ്രഥമ പരിഗണ കാസര്‍ഗോഡ് മെഡിക്കല്‍ കോളജിന് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ഒച്ചിന്റെ വേഗതിയിലാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ബജറ്റില്‍ ഒരുരൂപ പോലും ഈ മെഡിക്കല്‍ കോളജിനു വേണ്ടി സര്‍ക്കാര്‍ മാറ്റിവച്ചില്ല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കാസര്‍കോടെത്തിയ പ്രതിപക്ഷ നേതാവിനെ കാണാന്‍ എത്തിയ കാസര്‍കോട്ടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്ത് കെഎസ്ആർസിടി സർവീസിൽ പരിഷ്കാരം: ഫാസ്റ്റ് പാസഞ്ചർ സർവീസ് പ്രഖ്യാപിച്ചു

കാസര്‍ഗോഡ് വികസനത്തിനു വേണ്ടി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇടതുസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. കാസര്‍കോട്ടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രൂപം നല്‍കിയ പ്രഭാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അവഗണിച്ചു. കെപിസിസി പ്രസിഡന്റായിരിക്കെ താന്‍ നടത്തിയ സ്‌നേഹ സന്ദേശ യാത്രയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കൊണ്ട് ഇത്തരത്തില്‍ ഒരു കമ്മിറ്റിയുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. അതിന്റെ ഭാഗമായി ഒരു പാക്കേജും പ്രഖ്യാപിച്ചു. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജ ശിലാസ്ഥാപനം നടത്തിയ റിഹാബിലിസ്റ്റേഷന്‍ സെന്ററിന്റെ കല്ല് മുളച്ചിട്ടും പദ്ധതി തുടങ്ങാന്‍ പോലും സാധിച്ചിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കാ​നാ​യി എ​ന്ത് ഹീ​ന​മാ​യ പ്ര​വ​ര്‍​ത്ത​ന​വും ന​ട​ത്തു​ന്ന ഒ​രു പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് ചെ​ന്നി​ത്ത​ല. ആരോപിച്ചു. ബി​ജെ​പി പോ​ലും പ​റ​യാ​ന്‍ മ​ടി​ക്കു​ന്ന പ​ച്ച​യാ​യ വ​ര്‍​ഗീ​യ​ത​യാ​ണ് ഇ​പ്പോ​ള്‍ സി​പി​എം നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ യ​ഥാ​ര്‍​ഥ മു​ഖം എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ​താ​ണ്. ജ​ന​ങ്ങ​ളോ​ട് യാ​തൊ​രു​വി​ധ ബ​ഹു​മാ​ന​വു​മി​ല്ലാ​ത്ത ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ത്. ഒ​രു​വ​ശ​ത്ത് ഹി​ന്ദു​ക്ക​ളെ​യും മു​സ്ലീ​ങ്ങ​ളെ​യും ത​മ്മി​ലും മ​റു​വ​ശ​ത്ത് മു​സ്ലീ​ങ്ങ​ളെ​യും ക്രി​സ്ത്യാ​നി​ക​ളെ​യും ത​മ്മി​ലും അ​ക​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ സൈ​ബ​ര്‍ ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​പ​ക​മാ​യി വ്യാ​ജ​പ്ര​ചാ​ര​ണ​വേ​ല​ക​ളും ന​ട​ത്തു​ന്നു.

ഇ​തെ​ല്ലാം തീ​ക്കൊ​ള്ളി കൊ​ണ്ട് ത​ല​ചൊ​റി​യു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്. 10 ശ​ത​മാ​നം മു​ന്നോ​ക്ക സം​വ​ര​ണ​ത്തെ യു​ഡി​എ​ഫ് സ​ര്‍​വാ​ത്മ​നാ സ്വാ​ഗ​തം ചെ​യ്ത​താ​ണ്. അ​തു​മൂ​ലം മു​സ്ലീ​ങ്ങ​ള​ട​ക്ക​മു​ള്ള പി​ന്നോ​ക്ക​വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് യാ​തൊ​രു​വി​ധ ന​ഷ്ട​വും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​ല​പാ​ട് കൂ​ടി​യാ​ണ് യു​ഡി​എ​ഫ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. സ​ഭാ ത​ര്‍​ക്ക​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ഒ​രു പ​രി​ഹാ​രം ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍ അ​ത് വ​ള​രെ ന​ല്ല കാ​ര്യ​മാ​ണ്. പ​ക്ഷേ ഇ​തി​ല്‍ പി.​എ​സ്. ശ്രീധ​ര​ന്‍​പി​ള്ള​യു​ടെ ഇ​ട​പെ​ട​ല്‍ സാ​ധാ​ര​ണ ഗ​വ​ര്‍​ണ​ര്‍​മാ​ര്‍ ചെ​യ്യാ​ത്ത രീ​തി​യി​ലാ​ണ്. ഇ​പ്പോ​ഴും ഒ​രു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍​നാ​യ​ര്‍ എ​ന്നി​വ​രും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

ഞായറാഴ്ച്ച കുമ്പളയിൽ വെച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഐശ്വര്യ യാത്രയുടെ പ്രയാണം പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. എ.ഐ.സി.സി പ്രതിനിധി താരിഖ് അൻവർ, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, രാജ് മോഹൻ ഉണ്ണിത്താൻ, കെ.സുധാകരൻ എം.കെ രാഘവൻ, ഹക്കീം കുന്നിൽ,, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, സതീശൻ പാച്ചേനി, സി.പി ജോൺ തുടങ്ങിയവർ പങ്കെടുത്തു

English summary
Kerala Assembly election 2021: Ramesh Chennithala enures Medical college in Kasarogod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X