മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികൾ
കാസർഗോഡ്; സംസ്ഥാനത്ത് തന്നെ ഇക്കുറി ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നായ മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത് റെക്കോഡ് പോളിംഗ്.76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്.കഴിഞ്ഞ തവണ 76.31 ശതമാനമായിരുന്നു പോളിംഗ്.
ബിജെപി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് മഞ്ചേശ്വരം. കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലത്തിൽ ഇത്തവണയും കെ സുരേന്ദ്രൻ തന്നെയാണ് ബിജെപിക്ക് വേണ്ടി ജനവിധി തേടുന്നത്. സ്ലിം ലീഗ് സെക്രട്ടറി എകെഎം അഷ്റഫാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ വിവി രമേശനാണ് എല്‍ഡിഎഫിനായി മത്സരിക്കുന്നത്.
വയനാട്ടിൽ യുഡിഎഫിന് ചിരി? 2016 നേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞു, കണക്കുകൾ പറയുന്നത്
നിയമസഭ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തില്‍ തിരിച്ചു വരും: ചെന്നിത്തല