'ഭരണം ഉറപ്പ്: തരംഗമുണ്ടായാല്‍ യുഡിഎഫിന് 100 സീറ്റ് വരെ, അല്ലെങ്കില്‍ 80, കാസര്‍കോടും ഞെട്ടിക്കും'
കാസര്‍കോട്: യുഡിഎഫ് 2, എല്‍ഡിഫ് 3 വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് ഫലത്തില്‍ കാസര്‍കോട് കാത്തുസൂക്ഷിച്ച് വരുന്ന ഒരു പാറ്റേണ്‍ ഇതാണ്. മഞ്ചേശ്വരവും കാസര്‍കോടും യുഡിഎഫ് വിജയിക്കുമ്പോള്‍ ശേഷിക്കുന്ന തൃക്കരിപ്പൂര്‍, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങലില്‍ എല്‍ഡിഎഫും വിജയിക്കുന്നത്. അടുത്ത കാലത്ത് ഇതിനൊരു മാറ്റം ഉണ്ടായത് 2006 ല്‍ മാത്രമാണ്. അന്ന് അട്ടിമറിയിലൂടെ മഞ്ചേശ്വരം സിപിഎം പിടിച്ചു. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പില്‍ ജില്ലയിലെ കക്ഷി നില 2:3 എന്നതില്‍ തന്നെ തുടര്‍ന്നു. എന്നാല്‍ ഇത്തവണ ഇതില്‍ നിന്നും വലിയ വ്യത്യാസം ഉണ്ടാവുമെന്നും ജില്ലയില്‍ ഇത്തവണ ആധിപത്യം യുഡിഎഫിന് ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

കോണ്‍ഗ്രസ് ജയിക്കും
ഒരു ജില്ല എന്ന നിലയില്‍ കാസര്‍കോടിനെ സംബന്ധിച്ച തീര്‍ത്തും നിരാശാ ജനകമായ വര്‍ഷങ്ങളാണ് കടന്ന് പോയത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ജില്ലയില്‍ ഉടനീളം ശക്തമാണ്. അതുകൊണ്ട് തന്നെ മുസ്ലിം ലീഗ് അവരുടെ സിറ്റിങ് സീറ്റുകള്‍ നിലനില്ത്തുമ്പോള് പതിറ്റാണ്ടുകളുടെ ചരിത്രം തിരിച്ചും ജില്ലയില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എ ജയിച്ച് വരുമെന്നുമാണ് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അവകാശപ്പെടുന്നത്.

100 സീറ്റുവരെ
സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വരുന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയം ഒന്നുമില്ല. ഏറ്റവും കുറഞ്ഞത് 80 സീറ്റുകള്‍ വരെ നേടി അധികാരം പിടിക്കുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. എന്നാല്‍ തരംഗമുണ്ടായാല്‍ 100 സീറ്റുവരെ ലഭിച്ചേക്കും. അതിനുള്ള എല്ലാം സാധ്യതയും സംസ്ഥാനത്ത് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

34 വര്‍ഷത്തെ ചരിത്രം
കഴിഞ്ഞ 34 വര്‍ഷമായി കോണ്‍ഗ്രസിന് ഒരു എംഎല്‍എയ ജയിപ്പിക്കാന്‍ കഴിയാത്ത ജില്ലയാണ് കാസര്‍കോട്. 1987 ലാണ് അവസാനമായി കാസര്‍കോട് ജില്ലയില്‍ നിന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉണ്ടാവുന്നത്. അന്ന് ഉദുമയിലും കാഞ്ഞങ്ങാടും വിജയിക്കാന്‍ കോണ്‍ഗ്രസിനായി. എന്നാല്‍ അതിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ഇരു മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് വിജയിക്കുന്നത്.

ഉദുമയില്‍
എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാമെന്നും ഹക്കീം കുന്നില്‍ പറയുന്നു. ഉദുമ ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലാണ് ഇത്തവണ പ്രതീക്ഷ. ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ് മോഹന്‍ ഉണ്ണിത്താൻ മത്സരിച്ചപ്പോഴത്തെ സാഹചര്യം ഇന്നും നിലനിൽക്കുന്നുണ്ട്. അന്ന് ഉദുമയില്‍ ഉള്‍പ്പടെ മികച്ച രീതിയില്‍ മുന്നേറാന്‍ യുഡിഎഫിന് സാധിച്ചിരുന്നു.

വികസനം
ഉദുമ മണ്ഡലത്തിന്റെ അടിസ്ഥാനവികസന രംഗത്ത് ചെയ്യാൻ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അതിലൊന്നും കാര്യമായ ശ്രദ്ധയുണ്ടായില്ല. ബേക്കൽ കോട്ടയും പരിസരത്തെ ബീച്ച് പാർക്കിലും വികസനം നടന്നത് കെസി വേണുഗോപാല്‍ മന്ത്രിയായിരുന്ന കാലത്താണ്. അവിടുന്ന് ഇങ്ങോട്ട് ഒരു വളര്‍ച്ചയും ബീച്ചിന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഒന്നും ചെയ്തില്ല
അതുകൊണ്ട് തന്നെ വികസനം മോഹിക്കുന്ന ജനങ്ങള്‍ ഇത്തവണ ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബാലകൃഷ്ണന് പെരിയയെ തിരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ ഒരു സംശയവം ഇല്ല. കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്നുള്ളയാളാണ് റവന്യൂ മന്ത്രി എന്നിരിക്കിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്നത്തില്‍ അടക്കം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും വേണ്ടത്ര പ്രവര്‍ത്തനങ്ങല്‍ ഉണ്ടായിട്ടില്ല.

അവിശുദ്ധ ബന്ധങ്ങള്‍
മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ യുഡിഎഫിനെ പരാജയപ്പെടുത്തുന്നതിന് ചില അവിശുദ്ധ ബന്ധങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഏത് അവിശുദ്ധ കൂട്ട് കെട്ടിനേയും തകര്‍ക്കാന്‍ മഞ്ചേശ്വരത്തെ യുഡിഎഫ് സംവിധാനത്തിന് കഴിയും. ഇത്തവണയും മികച്ച രീതിയിലുള്ള വിജയം മഞ്ചേശ്വരത്ത് ആവര്‍ത്തിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും ഹക്കീം കുന്നില്‍ അഭിപ്രായപ്പെടുന്നു.

മൂവായിരം വോട്ട്
അതേസമയം, മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഉദുമയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ജില്ലാ യുഡിഎഫ് നേതൃത്വത്തിന്റെയും വിലയിരുത്തല്‍. കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കാസർഗോഡിനും മഞ്ചേശ്വരത്തിനും ഒപ്പം ഉദുമയിലും വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നത്. ബിജെപിയുടെ പ്രകടനം ഇത്തവണ കൂടുതല്‍ മോശമാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications