• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

3000 വോട്ടിന് ഉദുമ പിടിക്കും,34 വർഷത്തെ ചരിത്രം തിരുത്തും; ഞെട്ടിക്കുന്ന കണക്കുമായി കോൺഗ്രസ് റിപ്പോർട്ട്

Google Oneindia Malayalam News

കാസർഗോഡ്; 2016 ൽ ജില്ലയിൽ ആകെയുള്ള 5 മണ്ഡലങ്ങളിൽ മൂന്ന് മണ്ഡലങ്ങളിൽ എൽഡിഎഫും രണ്ട് മണ്ഡലങ്ങളിൽ യുഡിഎഫുമായിരുന്നു വിജയിച്ചിരുന്നത്. ഇത്തവണയും മൂന്ന് സീറ്റുകളിൽ ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കാനാകുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. എന്നാൽ എൽഡിഎഫിന്റെ വിജയം രണ്ടിലൊതുക്കുമെന്നാണ് യുഡിഎഫ് അവകാശപ്പെടുന്നത്. കുത്തക മണ്ഡലമായ ഉദുമയിൽ ഇത്തവണ ചരിത്ര വിജയം നേടുമെന്നാണ് കോൺഗ്രസ് കണക്ക്.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

 34 വർഷത്തിന് മുൻപ്

34 വർഷത്തിന് മുൻപ്

34 വർഷം മുൻപാണ് കോൺഗ്രസ് അവസാനമായി കാസർഗോഡ് ജില്ലയിൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. 1987 ൽ ഉദുമയിലായിരുന്നു ഇത്. നിലവിലെ കെപിസിസി ജനറൽ സെക്രട്ടറി കെപി കുഞ്ഞിക്കണ്ണനായിരുന്നു മണ്ഡലം പിടിച്ചത്. സിപിഎമ്മിലെ കെ പുരുഷോത്തമനെ 7845 വോട്ടുകൾക്കായിരുന്നു കെപി കുഞ്ഞിക്കണ്ണൻ പരാജയപ്പെടുത്തിയത്.

2016 ലെ പോരാട്ടം

2016 ലെ പോരാട്ടം

എന്നാൽ പിന്നീട് ഇങ്ങോട്ട് 34 കൊല്ലമായി മണ്ഡലത്തില‍് നിലംതൊടാൻ പോലും കോൺഗ്രസിന് സാധിച്ചിരുന്നില്ല. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയിട്ട് പോലും ഉദുമ എൽഡിഎഫിനൊപ്പം തന്നെ ഉറച്ച് നിന്നു. 2016 ൽ ഏത് വിധേനയും മണ്ഡലം തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷാൽ കെ സുധാകരനെ തന്നെ കോൺഗ്രസ് ഇറക്കി നോക്കി.

കടുത്ത മത്സരം

കടുത്ത മത്സരം

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തിൽ നടന്നത്. എന്നാൽ കടുത്ത പോരാട്ടത്തിനൊടുൽ 3832 വോട്ടിന് സുധാകരൻ പരാജയപ്പെട്ടു. സിറ്റിംഗ് എംഎൽഎയായ കെ കുഞ്ഞിരാമൻ 66847 വോട്ടുകൾക്കായിരുന്നു മണ്ഡലം നിലനിർത്തിയത്.അതേസമയം ഉദുമ നിലനിര്‍ത്താന്‍ നേരിയ ഭൂരിപക്ഷത്തിലെ വിജയം സിപിഎമ്മിൽ കടുത്ത ആശങ്കയ്ക്കായിരുന്നു വഴിവെച്ചത്. 2011 ൽ 11380 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കെ കുഞ്ഞിരാമൻറെ വിജയം.

എംബി രാജേഷ് വിജയിക്കില്ല? കൊല്ലത്ത് 7 സീറ്റ്..61 ഉറപ്പിച്ച് ഇടതമുന്നണി.. 28 ൽ 10 കിട്ടിയാൽ ചരിത്ര വിജയംഎംബി രാജേഷ് വിജയിക്കില്ല? കൊല്ലത്ത് 7 സീറ്റ്..61 ഉറപ്പിച്ച് ഇടതമുന്നണി.. 28 ൽ 10 കിട്ടിയാൽ ചരിത്ര വിജയം

കോൺഗ്രസ് റിപ്പോർട്ട്

കോൺഗ്രസ് റിപ്പോർട്ട്

2016 ലെ കണക്കുകളിൽ പ്രതീക്ഷ അർപ്പിച്ചായിരുന്നു കോൺഗ്രസ് ഇക്കുറി ഉദുമയിൽ പോരാട്ടത്തിന് ഇറങ്ങിയത്. പെരിയ ബാലകൃഷ്ണനായിരുന്നു കോൺഗ്രസിനായി ഇവിടെ മത്സരിച്ചത്. ഇക്കുറി മണ്ഡലത്തിൽ അട്ടിമറി വിജയം ഉറപ്പിക്കുകയാണ് കോൺഗ്രസ്,. കെപിസിസിക്ക് സമർപ്പിച്ച ഡിസിസി റിപ്പോർട്ടിലാണ് കാസർഗോഡിനും മഞ്ചേശ്വരത്തിനും ഒപ്പം ഉദുമയിലും വിജയിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നത്.

കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ ഇവിടെ വാക്സിൻ സൗജന്യമെന്ന് പിണറായി പ്രഖ്യാപിച്ചത്?; വി മുരളീധരൻകേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ ഇവിടെ വാക്സിൻ സൗജന്യമെന്ന് പിണറായി പ്രഖ്യാപിച്ചത്?; വി മുരളീധരൻ

3000 വോട്ടുകൾ

3000 വോട്ടുകൾ

കുറഞ്ഞത് 3000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നാണ് കോൺഗ്രസ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ തവണ ബിജെപി കൂടുതൽ വോട്ടുകൾ പിടിച്ച പാലക്കുന്ന്, ഉദുമ ,തൃക്കണ്ണാട് മണ്ഡലങ്ങളിൽ വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിലായെന്ന് നേതൃത്വം കരുതുന്നു.

 4000 വോട്ടുകൾ

4000 വോട്ടുകൾ

മാത്രമല്ല എൽഡിഎഫ് വലിയ പ്രതീക്ഷ പുലർത്തുന്ന ദേലംപാടി, കുറ്റിക്കോല്‍, ബേഡകം, മേഖലയില്‍ ഇത്തവണ കാറ്റ് മാറി വീശുമെന്നാണ് കോൺഗ്രസ് ഉറപ്പിക്കുന്നത്. 12,000 പുതിയ വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കുറഞ്ഞത് 4000 വോട്ടുകളെങ്കിലും കിട്ടിയാൽ വിജയം ഉറപ്പിക്കാൻ കോൺഗ്രസിന് ആകും. ഇത് ലഭിച്ചെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് കേന്ദ്രങ്ങൾ.

തദ്ദേശ കണക്കുകൾ

തദ്ദേശ കണക്കുകൾ

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെങ്കിലും സിപിഎമ്മിൽ നിന്ന് പുല്ലൂർ-പെരിയ പഞ്ചായത്തുകൾ പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നു. ഇത് പാർട്ടിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. ഇവിടങ്ങളിലും അട്ടിമറി കോൺഗ്രസ് ഉറപ്പിക്കുന്നു.

cmsvideo
    DR S S Lal interview about LDF bjp fight
    അത്ഭുതം നടക്കില്ലെന്ന് സിപിഎം

    അത്ഭുതം നടക്കില്ലെന്ന് സിപിഎം

    34 വർഷം കഴിഞ്ഞ് കാസർഗോഡ് ലോക്സഭ മണ്ഡലം പിടിച്ച രീതിയിൽ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മണ്ഡലത്തിൽ തിരിച്ച് വരവ് നടത്തുമോയെന്ന് അറിയാൻ ഇനി 9 നാൾ കൂടി കാത്തിരിക്കണം. അതേസമയം കോൺഗ്രസിന്റെ പ്രതീക്ഷകൾ അസ്ഥാനത്താകുമെന്നും മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞാലും സംസ്ഥാനക്കമ്മിറ്റി അംഗമായ സിഎച്ച്‌ കുഞ്ഞമ്പു തന്നെ വിജയിക്കുമെന്നും സിപിഎം പറയുന്നു.

    വട്ടിയൂര്‍ക്കാവ് പിടിച്ച മുരളീധരന്‍റെ ആ തന്ത്രം നേമത്ത് നടപ്പിലായില്ല; ജയം ബിജെപിക്ക്: കുമ്മനംവട്ടിയൂര്‍ക്കാവ് പിടിച്ച മുരളീധരന്‍റെ ആ തന്ത്രം നേമത്ത് നടപ്പിലായില്ല; ജയം ബിജെപിക്ക്: കുമ്മനം

    വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

    English summary
    kerala assembly election 2021; will win uduma by 3000 margin,Congress report
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X