കാസര്‍കോട് ഗ്രാമപ്പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം, തൊട്ടുപിറകെ യുഡിഎഫ്, മൂന്ന് പഞ്ചായത്തില്‍ ബിജെപി
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇത്തവണയും എല്‍ഡിഎഫ് മുന്നേറ്റം തന്നെയാണ് പ്രകടമാകുന്നത്. ആകെയുള്ള 38 പഞ്ചായത്തുകളില്‍ 10 എണ്ണത്തില്‍ നിലവില്‍ എല്‍ഡിഎഫ് ണ് ലീഡ് ചെയ്യുന്നത്. 9 പഞ്ചായത്തുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട്.
മൂന്ന് മുനിസിപ്പാലിറ്റികളില്‍ രണ്ടെണ്ണത്തിലും എല്‍ഡിഎഫിനാണ് ഇപ്പോള്‍ ലീഡ് ഉള്ളത്. ഒരിടത്ത് മാത്രമാണ് യുഡിഎഫ് ലീഡ്. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ആണ് ലീഡ് ചെയ്തുകൊണ്ടിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിലും നിലവില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്. ആറ് ബ്ലോക്കുകളില്‍ നാലിടത്തും എല്‍ഡിഎഫ് മുന്നേറുന്നു. യുഡിഎഫും എന്‍ഡിഎയും ഓരോ ബ്ലോക്ക് പഞ്ചായത്തുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.

മൂന്ന് ഗ്രാമപ്പഞ്ചായത്തുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു എന്നതാണ് കാസര്‍കോട് നിന്നുള്ള പ്രധാന വാര്‍ത്തകളില്‍ ഒന്ന്. കാരട്ക്ക, ബെല്ലൂര്‍, ദിയടുക്ക എന്നാ ഗ്രാമപ്പഞ്ചായത്തുകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. കുമ്പള, മതൂര്‍, പൈവാലിക എന്നീ ഗ്രാമപ്പഞ്ചായത്തുകളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.
കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഫലസൂചനകള്‍ പ്രകാരം 38 സീറ്റുകളില്‍ 17 ഇടത്തും യുഡിഎഫ് ആണ് മുന്നില്‍. 9 ഇടത്ത് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുമ്പോള്‍ രണ്ടിടത്ത് മറ്റുള്ളവരാണ് മുന്നില്‍. എന്നാല്‍ കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലം ആയിരുന്നു മഞ്ചേശ്വരം. 89 വോട്ടുകള്‍ക്കായിരുന്നു അന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ മുന്നേറ്റം ഇതുമായി ചേര്‍ത്തുവായിക്കേണ്ടതാണ്.












Click it and Unblock the Notifications