Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമഴ; മഞ്ചേശ്വരത്ത് പെയ്തത് 378 മില്ലിമീറ്റർ മഴ, ഉപ്പളയിൽ 358 മില്ലിമീറ്റർ

കാസർഗോഡ്: വടക്കൻ കേരളത്തിൽ അതിതീവ്രമഴ തുടരുന്നു. തിങ്കളാഴ്ച ഉച്ചമുതൽ തുടങ്ങിയ ഇതുവരേയും തോർന്നിട്ടില്ല. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ കനത്തത്. ഇന്ന് വൈകീട്ട് വരെ മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

കർണാടകയുടെ അതിർത്തി ജില്ലയായ കാസർഗോഡെ പ്രദേശങ്ങളിൽ ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇവിടെ മഞ്ചേശ്വരത്തും ഉപ്പളയിലുമാണ് കൂടുതൽ മഴ പെയ്തത്. മഞ്ചേശ്വരത്ത് 378.2 മില്ലി മീറ്റർ മഴയും ഉപ്പളയൽ 358 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. ഇന്ന് രാവിലെ8.30 വരെയുള്ള കണക്കാണിത്.

rainmain

മംഗൽപാടി-253.5, പരപ്പനങ്ങാടി-213.8, ഹോസ്ദുർഗ് -196, ഏനമാക്കൽ-196, ഏരിക്കുളം-194, പാലക്കാടവ് -193.2 എന്നിങ്ങനെയാണ് കൂടുതൽ മഴ ലഭിച്ച മറ്റ് സ്ഥലങ്ങൾ. അതേസമയം കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മഴ തുടരുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത മുന്നറിയിപ്പുണ്ട്.

കർണാടക തീരത്തിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 2 ദിവസങ്ങളിലായി പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിൽ മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലൂടെ സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള- കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ താമസിക്കുന്നവർ ആവശ്യമെങ്കിൽ മാറത്താമസിക്കണമെന്നും മുന്നറിയപ്പുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+