കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രീയ നിലപാടിന്റെ വിജയം; കാഞ്ഞങ്ങാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് ഇ ചന്ദ്രശേഖരന്‍

Google Oneindia Malayalam News

കാസര്‍കോഡ്: ജനാധിപത്യ ബോധവും മതേതര മൂല്യങ്ങളും എന്നും കാത്തു സൂക്ഷിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണയും തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത വ്യക്തമാക്കുന്ന ജനവിധിയാണ് നല്‍കിയിരിക്കുന്നതെന്ന് ഇ ചന്ദ്രശേഖരന്‍. വലിയ പ്രതിസന്ധികള്‍ക്കിടയിലും പക്ഷഭേദമില്ലാതെ എല്ലാ പൗരന്‍മാരേയും ഒന്നുപോലെ സംരക്ഷിക്കാനും സാന്ത്വനിപ്പിക്കാനും അവര്‍ക്ക് പ്രതീക്ഷകള്‍ പകര്‍ന്ന് നല്‍കാനും വിജയകരമായി ശ്രമിച്ച ഒരു രാഷ്ട്രീയ നിലപാടിന്റെ വിജയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

kerala

പ്രിയപ്പെട്ടവരെ,
ഒരു മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന നിലയിലുള്ള ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വന്നിട്ടുള്ളത്. ജനാധിപത്യ ബോധവും മതേതര മൂല്യങ്ങളും എന്നും കാത്തു സൂക്ഷിക്കുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണയും തങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധത വ്യക്തമാക്കുന്ന ജനവിധിയാണ് നല്‍കിയിരിക്കുന്നത്.

എടുത്തിടത്തെല്ലാം ഫ്‌ളോപ്പായി ന്യായ്, 2 വര്‍ഷത്തിനിടെ രണ്ടാം തവണ, രാഹുല്‍ ഫാക്ടറിനും വിലയില്ലഎടുത്തിടത്തെല്ലാം ഫ്‌ളോപ്പായി ന്യായ്, 2 വര്‍ഷത്തിനിടെ രണ്ടാം തവണ, രാഹുല്‍ ഫാക്ടറിനും വിലയില്ല

ഒന്നാമതായി, വലിയ പ്രതിസന്ധികള്‍ക്കിടയിലും പക്ഷഭേദമില്ലാതെ എല്ലാ പൗരന്‍മാരേയും ഒന്നുപോലെ സംരക്ഷിക്കാനും സാന്ത്വനിപ്പിക്കാനും അവര്‍ക്ക് പ്രതീക്ഷകള്‍ പകര്‍ന്ന് നല്‍കാനും വിജയകരമായി ശ്രമിച്ച ഒരു രാഷ്ട്രീയ നിലപാടിന്റെ വിജയമാണിത്. മറ്റൊന്ന്, വിദ്വേഷത്തിന്റെയും വര്‍ഗ്ഗീയതയുടെയും രാഷ്ട്രീയത്തിന് ഈ സ്പതഭാഷ സംഗമ ഭൂമിയില്‍ ഇടമില്ലെന്ന ഉറച്ച പ്രഖ്യാപനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. മൂന്നാമതായി, സാധാരണ മനുഷ്യരുടെ ജീവിതാവശ്യങ്ങളും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും നിറവേറ്റിക്കൊണ്ടുള്ള ജനകീയ മായ ഒരു സുസ്ഥിര വികസന മാതൃകയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

മൂന്നിടത്ത് എല്‍ഡിഎഫ്: രണ്ടിടത്ത് യുഡിഎഫ്: ഇടത് കോട്ടയായി കാസര്‍ഗോഡ്.. അന്തിമ ഫലം ഇങ്ങനെമൂന്നിടത്ത് എല്‍ഡിഎഫ്: രണ്ടിടത്ത് യുഡിഎഫ്: ഇടത് കോട്ടയായി കാസര്‍ഗോഡ്.. അന്തിമ ഫലം ഇങ്ങനെ

മഹത്തായ ഈ വിജയത്തിന് പിന്നില്‍ അക്ഷീണം പ്രവര്‍ത്തിച്ച ഒരു പാട് പേരുടെ അധ്വാനവും സമര്‍പ്പണവും ഉണ്ട്. ഓരോരുത്തരുടെയും പേരെടുത്ത് പറയാന്‍ ഞാന്‍ മുതിരുന്നില്ല. കാസര്‍കോട് ജില്ലയിലെയും കാഞ്ഞങ്ങാട്ടെയും എല്‍.ഡി.എഫ് നേതൃത്വം , ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, മണ്ഡലത്തിലെ 196 പോളിംഗ് ബൂത്തുകളിലെയും ഓക്‌സിലറി ബൂത്തുകളിലെയും ഭാരവാഹികളും പ്രവര്‍ത്തകരും, 24 ലോക്കല്‍ കമ്മിറ്റികളിലെ ചുമതലക്കാരും പ്രവര്‍ത്തകരും തുടങ്ങി ഈ വിജയത്തിന് വേണ്ടി കൈയ്യ് മെയ്യ് മറന്നു പ്രവര്‍ത്തിച്ച മുഴുവന്‍ പേരേയും ആവേശത്തോടെയും ഞാന്‍ ഓര്‍ക്കുന്നു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഒപ്പം, ഈ തെരഞ്ഞെടുപ്പില്‍ സമത്വത്തിന്റെയും സത്യസന്ധതയുടെയും ബഹുസ്വരതയുടെയും രാഷ്ട്രീയത്തിനൊപ്പം അണിചേരാന്‍ തീരുമാനിച്ച കാഞ്ഞങ്ങാട് മണ്ഡലത്തിലെ വോട്ടര്‍മാരായ ഇടതുപക്ഷത്തിന്റെ അഭ്യുദയകാംക്ഷികളായവരും മറ്റ് രാഷ്ട്രീയ വിശ്വാസങ്ങള്‍ പുലര്‍ത്തുമ്പോഴും നാടിന്റെയും മനുഷ്യന്റെയും നന്മയ്യക്കായി ചിന്തിക്കുന്നവരുമായ എല്ലാ വര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു. ഒരു പതിറ്റാണ്ടുകാലം നിങ്ങളുടെ ജനപ്രതിനിധി എന്ന നിലയില്‍ എപ്പോഴും കാത്തു സൂക്ഷിക്കാന്‍ ശ്രമിച്ച പൊതുജീവിതത്തിലെ സുതാര്യതയും സത്യസന്ധതയും ഇനിയും പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധനാണെന്നു കൂടി ഈ അവസരത്തില്‍ ഉറപ്പു നല്‍കാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വന്തം - ഇ ചന്ദ്രശേഖരന്‍

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
BJP യെ കണ്ടംവഴി ഓടിച്ച പിണറായിയെ പൊക്കി പ്രകാശ് രാജ്..മാസ്സ് ഡയലോഗ്

English summary
Kerala Result 2021: E Chandrasekharan thanked the voters of Kanhangad constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X