കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ആദ്യ സമ്പൂർണ കൊവിഡ് ആശുപത്രി കാസർഗോഡ് റെഡി; ഉദ്ഘാടനം സപ്റ്റംബർ 9 ന്

Google Oneindia Malayalam News

കാസർഗോഡ്; കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ കോവിഡ് ആശുപത്രി ഈ മാസം 9 ന് സർക്കാറിന് കൈമാറും. ടാറ്റാ ഗ്രൂപ്പാണ് ആശുപത്രി നിർമ്മിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.

റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷനാകും. ജില്ലയിലെ എം പി ,എം എൽ എ മാർ മറ്റു ജനപ്രതിനിധികൾ ഉൾപ്പടെ ക്ഷണിക്കപ്പെട്ട 50 പേർ പങ്കെടുക്കും. പദ്ധതി പൂർത്തിയാക്കുന്നതിന് സഹായിച്ചവർക്കുള്ള അനുമോദന പത്രം നൽകും.

മൂന്ന് സോണുകൾ

മൂന്ന് സോണുകൾ

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്.

551 കിടക്കകൾ

551 കിടക്കകൾ

128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി .

ആശുപത്രിയുടെ പ്രത്യേകതകൾ

ആശുപത്രിയുടെ പ്രത്യേകതകൾ

തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. 1.25 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേര്‍സ്, എട്ട് ഓവര്‍ഫ്ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്.

Recommended Video

cmsvideo
പാലക്കാട് തിരുനെല്ലായിയില്‍ ഓണക്കിറ്റ് വിതരണവുമായി എൽഡിഎഫ് പ്രവർത്തകര്‍
കേരളത്തിൽ ആദ്യം

കേരളത്തിൽ ആദ്യം

ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ് ചെയ്യുന്നത്.

നാല് മാസം, 50 തൊഴിലാളികള്‍

നാല് മാസം, 50 തൊഴിലാളികള്‍

ഏപ്രില്‍ 28, 29 തിയ്യതികളിലാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തീകരിച്ചു. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. എന്നിരുന്നാലും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.തുടക്കത്തില്‍ കോവിഡ് ആശുപത്രിയായാണ് പ്രവർത്തനമാരംഭിക്കുക. അതിന് ശേഷം ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് തിരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു.

ആശുപത്രി ജീവനക്കാരുടെ നിയമനം

ആശുപത്രി ജീവനക്കാരുടെ നിയമനം

എല്ലാ ചികിത്സാ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. എന്നാല്‍ എന്തെല്ലാം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തിരുമാനിക്കേണ്ടതും സജ്ജീകരിക്കേണ്ടതും സര്‍ക്കാരാണ്. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും സര്‍ക്കാര്‍ തന്നെയാണ് നടത്തുക.

English summary
Kerala's first complete covid Hospital Ready in kasargod ; Inauguration on September 9th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X