മഞ്ചേശ്വരത്തു നിന്ന് തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ വിട്ടയച്ചു; കണ്ടെത്തിയത് മംഗളൂരുവില്‍ നിന്ന്
കാസര്‍ഗോഡ്: മഞ്ചേശ്വരത്തു നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയവര്‍ മംഗളൂരു ബസ്റ്റോപ്പില്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കേരള പോലീസ് മംഗുളൂരുവില്‍ നിന്നും മഞ്ചേശ്വരത്തേക്ക് കൊണ്ട് വന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ വിട്ടയച്ചതെന്നാണ് സൂചന.
രാവിലെ ഏഴുമണിയോടെ വീട്ടുകാരെ കുട്ടി വിട്ടയച്ചതായി വിവരമറിയിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചുവരാന്‍ ടാക്സി അയക്കണമെന്ന് കുട്ടി അറിയിച്ചതോടെ വീട്ടുകാര്‍ മഞ്ചേശ്വരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് മംഗളൂരുവിലെത്തി വിദ്യാര്‍ഥിയെ നാട്ടിലെത്തിക്കുകയായിരുന്നു. മജീര്‍ പള്ളം കൊള്ളിയൂരിലെ അബൂബക്കറിന്റെ മകനും തൊക്കോട് സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ഹാരിസിനെ (17) യാണ് തട്ടിക്കൊണ്ടു പോയത്.

ഇന്നലെ രാത്രി എട്ടുമണിയോടെ തര്‍ക്കം ഗള്‍ഫില്‍ വച്ച് പരിഹരിച്ചതായി വിവരമുണ്ട്. കാസര്‍കോട്ടെ ഒരുകായിക താരം ഇടനിലക്കാരനായി നിന്നാണ് പ്രശ്നം പരിഹരിച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കുട്ടിയെ വിട്ടയക്കുമെന്ന് തട്ടികൊണ്ടുോപയവര് വീട്ടുകാരെ അറിയിച്ചത്. കുട്ടിയുടെ മാതാവിന്റെ സഹോദരനും മറ്റൊരു വ്യക്തിയും തമ്മിലുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications